India

എഫ്ഡിയുടെ പലിശയ്ക്കുള്ള ടിഡിഎസ് എങ്ങനെ ഒഴിവാക്കാം?

 

കെ.അരവിന്ദ്

ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കു ന്ന നിക്ഷേപ മാര്‍ഗമാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍. ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നിന്നുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള പലിശക്ക് ടിഡിഎസ് ബാധകമാണ്. ഒരു സാമ്പത്തിക വര്‍ഷത്തിലെ പലിശ 10,000 രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി കിഴിച്ചതിനു ശേഷമുള്ള തുക മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ.

നിക്ഷേപകന് നികുതി ബാധ്യതയൊന്നുമില്ലെങ്കില്‍ ഈ തുക റീഫണ്ട് ആയി ലഭി ക്കും. പക്ഷേ ഇതിനായി ഇന്‍കം ടാക്സ് റിട്ടേ ണ്‍ ഫയല്‍ ചെയ്ത് മാസങ്ങള്‍ കാത്തിരിക്കണം. നികുതി വിധേയ വരുമാനമില്ലാത്ത ഒരാ ളെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ റീഫണ്ടിനായി മാസങ്ങളോളം കാത്തിരിക്കുന്നത് പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ടിഡിഎസ് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാം.

ഫോം 15 ജി ആണ് ടിഡിഎസ് ഒഴിവാക്കുന്നതിനായി ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. നികുതി വിധേയമായ വരുമാനമില്ലെങ്കില്‍ മാത്രമേ ടിഡിഎസ് ഒഴിവാക്കുന്നതിനായി ഈ ഫോമുകള്‍ സമര്‍പ്പിക്കാവൂ.

അറുപത് വയസില്‍ താഴെയുള്ളവര്‍ക്ക് ഫോം 15 ജി ഉപയോഗിക്കാവുന്നതാണ്. വ്യ ക്തികള്‍ക്കു പുറമെ ഹിന്ദു അവിഭക്ത കു ടുംബങ്ങള്‍ക്കും ഈ ഫോം സമര്‍പ്പിക്കാം.

അറുപത് വയസിന് മുകളിലുള്ള വ്യക്തികള്‍ക്കു മാത്രമുള്ളതാണ് ഫോം 15 എച്ച്. അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് 50,000 രൂപക്ക് മുകളിലാണ് പലിശയെങ്കില്‍ മാത്രമേ നികുതി ബാധകമാകൂ. അതുകൊണ്ട് അറുപത് വയസിന് മുകളിലുള്ളവര്‍ 50,000 രൂപക്ക് മുകളില്‍ പലിശയുണ്ടെങ്കില്‍ മാത്രമേ ഫോം 15 എച്ച് നല്‍കേണ്ടതുള്ളൂ.

അറുപത് വയസ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ല ഭിക്കുന്ന പലിശക്ക് നല്‍കുന്ന നികുതിയില്‍ ഇളവ് നല്‍കി കൊണ്ട് കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. മാസവരുമാനത്തിനായി മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായും ഫിക്സഡ് ഡെപ്പോസിറ്റുകളെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ അറുപത് പിന്നിട്ടവര്‍ക്ക് ആശ്വാസകരമാണ് ഈ ഇളവ്.

ഫോം 15 ജി സമര്‍പ്പിക്കുന്നവര്‍ തങ്ങള്‍ അതിന് യോഗ്യരാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നികുതി വിധേയ വരുമാനം രണ്ടര ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ മാത്രമേ ഫോം 15 ജി സമര്‍ പ്പിക്കാവൂ. അതുപോലെ നിങ്ങള്‍ക്ക് പ്രതിവര്‍ഷം മൊ ത്തം പലിശയായി ലഭിക്കുന്ന തുക നികുതി ഇളവ് പരിധിക്കു മുകളിലല്ലെന്ന് കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. അതായത് രണ്ടര ലക്ഷത്തിന് മുകളിലാണ് പലിശ ഇനത്തിലുള്ള വരുമാനമെങ്കില്‍ ഫോം 15 ജി സമര്‍പ്പിക്കാന്‍ നിങ്ങള്‍ യോഗ്യരല്ല. നിങ്ങളുടെ നികുതി വിധേയ വരുമാനവും പലിശ ഇനത്തിലുള്ള വരുമാനവും നികുതി ഇളവ് പരിധിക്ക് മുകളിലല്ലെങ്കില്‍ മാത്രമേ ഫോം 15 ജി സമര്‍ പ്പിക്കാനാകൂ.

ടിഡിഎസ് ഒഴിവാക്കുന്നതിന് ഫിക്സഡ് ഡെപ്പോസിറ്റിലൂടെ 10,000 രൂപക്ക് മുകളില്‍ പലിശ ലഭിക്കുന്ന ബാങ്ക് ശാഖയിലാണ് ഫോം 15ജി സമര്‍പ്പിക്കേണ്ടത്. ഇവ സമര്‍പ്പിക്കുമ്പോള്‍ പാന്‍ നമ്പര്‍ കൂടി നല്‍കിയിരിക്കണം. പാന്‍ നല്‍കിയില്ലെങ്കില്‍ ഫോമിന് സാധുതയുണ്ടാകില്ല. ബാങ്ക് 20 ശതമാനം ടിഡിഎസ് ഈടാക്കുകയും ചെയ്യും.

മിക്ക ബാങ്കുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നല്‍കുന്നത്. അതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷവും ജൂണില്‍ ത ന്നെ ഫോം 15ജി സമര്‍പ്പിക്കുന്നതായിരിക്കും നല്ലത്.

ബാങ്കുകള്‍ക്ക് മാത്രമല്ല പലിശയിന്മേല്‍ ടിഡിഎസ് ഈടാക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ ക്കും ഈ ഫോമുകള്‍ സമര്‍പ്പിക്കാവുന്നതാ ണ്. അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവ നം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പിന്‍വലിക്കുകയാണെങ്കില്‍ ടിഡിഎസ് ഈടാക്കുന്നതാണ്. പിന്‍വലിക്കുന്ന തുക 50,000 രൂപക്ക് മുകളിലാണെങ്കില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കുകയാണ് ചട്ടം. നികുതി വിധേയ വരുമാനം നികുതി ഇളവ് പരിധിക്ക് മുകളിലല്ലെങ്കില്‍ ടിഡിഎസ് ഒഴിവാക്കുന്നതിനായി ഇപി എഫ് ഓഫീസിലും ഫോം 15 ജി സമര്‍പ്പിക്കാവുന്നതാണ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.