ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുളള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഡല്‍ഹി പോലീസിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണണിക്കും. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. ട്രാക്ടര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംഘടനകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലിക നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. കര്‍ഷക സമരം ഇന്ന് 55ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കൂടാതെ ചര്‍ച്ചയ്ക്കായി നിയോഗിച്ച നാലംഗ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോകശക്തി വിഭാഗം നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി മുന്‍പാകെ എത്തിയേക്കും. ട്രാക്ടര്‍ മാര്‍ച്ച് കോടതി തടഞ്ഞാല്‍ സ്വീകരിക്കേണ്ട ടുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരും. വനിതകളെ അണിനിരത്തിയുളള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.