News

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിരാഹാര സമരം; പിന്തുണച്ച് അരവിന്ദ് കെജ്രിവാള്‍

 

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതോടെയാണ് കര്‍ഷകര്‍ ഇന്നുമുതല്‍ സമരം ശക്തമാക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിരാഹാര സമരം നടത്തും. കേന്ദ്ര സര്‍ക്കാരിനെതിരെയുളള കര്‍ഷക സമരം 19ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരത്തില്‍ അണിചേരാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും കെജ്രിവാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സിംഗു, ഹരിയാന, ഗാസിപൂര്‍,രാജസ്ഥാന്‍ അതിര്‍ത്തികളടക്കം ഉപരോധിച്ചു കൊണ്ടുളള സമരം തുടരുകയാണ്. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിലേക്കുളള ദേശീയ പാതയും ഞായറാഴ്ച മുതല്‍ കര്‍ഷകര്‍ ഉപരോധിച്ചു തുടങ്ങിയിരുന്നു. ചര്‍ച്ചയ്ക്കുളള ക്ഷണം സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും നിയമം പിന്‍വലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.

 

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.