കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്. മാറ്റം അനിവാര്യമാണ്. കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചതാണ്. നടപ്പാക്കിയെന്ന് കോണ്‍ഗ്രസിന് അഭിമാനിക്കാം. മോദിയെ വിമര്‍ശിച്ച ചര്‍ച്ചകള്‍ സജീവമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട പ്രധാനപ്രശ്‌നം എന്താണെന്ന് കണ്ടെത്തണം. കര്‍ഷകരെ വിശ്വാസത്തിലെടുത്താണ് നിയമങ്ങള്‍ പാസാക്കിയത്. നിയമത്തിലെ പ്രശ്‌നം എന്താണെന്ന് പ്രതിപക്ഷം പറയുന്നില്ല. കര്‍ഷക സമരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. എന്തിനുവേണ്ടി എന്ന മാത്രം ആരും പറഞ്ഞില്ല. പവാറും കോണ്‍ഗ്രസും നേരത്തെ കാര്‍ഷിക പരിഷ്‌കരണത്തെ പിന്തുണച്ചു.ഇപ്പോള്‍ നിലപാട് മാറ്റുന്നു. 12 കോടിയോളം കര്‍ഷകര്‍ക്ക് വളരെക്കുറച്ച് ഭൂമി മാത്രമാണുള്ളത്. ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു. ബാങ്ക് വായ്പയും മറ്റ് ആനുകൂല്യങ്ങളും ചെറുകിട കര്‍ഷകന് ലഭിക്കുന്നില്ല. കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷത്തിന്റേത് യൂ ടേണ്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.