തിരുവനന്തപുരം: കൃഷി വകുപ്പ് മുന്‍ ഡയറക്ടറും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ ആര്‍. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
ഫാം ജേണലിസത്തിന്റെ ഉപജ്ഞാതാവായ ഹേലി 1989ലാണ് കൃഷി വകുപ്പ് ഡയറക്ടറായി വിരമിച്ചത്. കൃഷി മേഖലയില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തിയതും കാര്‍ഷിക മേഖലയെ ജനകീയമാക്കിയതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ദൂരദര്‍ശനിലെ നാട്ടിന്‍പുറം, ആകാശവാണിയിലെ വയലും വീടും തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരംഭിക്കുന്നതും ഹേലിയുടെ കാലത്താണ്.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലപ്പത്ത് 12 വര്‍ഷം പ്രവര്‍ത്തിച്ചു. കേരള കാര്‍ഷിക നയ രൂപീകരണ സമിതി അംഗമായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് കൃഷി രംഗത്തേക്ക് ഇറങ്ങിയത്. ആറ്റിങ്ങലിലെ ആദ്യ എംഎല്‍എ ആയിരുന്ന ആര്‍ പ്രകാശത്തിന്റെ അനുജനും ആറ്റിങ്ങല്‍ കൊല്ലമ്പുുഴ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മാശുപത്രിയുടെ മാനേജിംഗ് കമ്മറ്റി അംഗവുമാണ് ആര്‍ ഹേലി.
ഭാര്യ: ഡോ. സുശീല. മക്കള്‍: പ്രശാന്ത്, ഡോ. പൂര്‍ണിമ. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ആറ്റിങ്ങലിലെ വസതിയില്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.