കോഴിക്കോട്: ഇ-കൊമേഴ്‌സ്, ഉപഭോക്തൃ സേവനം തുടങ്ങിയവയ്ക്കുള്ള ഐടി സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഫാന്റാകോഡ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുള്‍ ഹക്കീം അമീര്‍ പാരി ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രസിഡന്റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കമ്പനി ഡയറക്ടര്‍മാരായ മുഹമ്മദ് അബ്ദുള്‍ മുഹയ്മീന്‍ പാരി, അതുല്‍ മാന്തൊടി ദിലീപ്, ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ ഖദീജ എം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
12 ജീവനക്കാരാണ് ഫാന്റാകോഡില്‍ ജോലി ചെയ്യുന്നത്. താമസിയാതെ ജീവനക്കാരുടെ എണ്ണം 25 ആയി ഉയര്‍ത്തും. ഡെവ് ഓപ് സാങ്കേതികവിജ്ഞാനത്തിന്റെ വിവിധ തലങ്ങളില്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ ഫാന്റാകോഡിന്റെ പ്രത്യേകതയാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.