Qatar

ഖത്തറില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

 

ദോഹ: ഖത്തറില്‍ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉന്നത നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനം നല്‍കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാനാണ് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

  • സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ആരോഗ്യ സേവനം നല്‍കുന്നതിനുള്ള നയവും പദ്ധതിയും നടപടിക്രമങ്ങളും തയ്യാറാക്കുക
  • ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് രോഗികള്‍ക്കുള്ള അവകാശങ്ങളും ചുമതലകളും നിശ്ചയിക്കുക
  • പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ആരോഗ്യ സേവനം നല്‍കുക
  • അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പ്രവാസി താമസക്കാരും സന്ദര്‍ശകരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.