Gulf

2021 ല്‍ പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത് 15400 കോടി റിയാല്‍

പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് അയച്ചത് കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന തുക

റിയാദ് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം 2021 ല്‍ അവരവരുടെ നാടുകളിലേക്ക് അയച്ച തുക കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്.

കോവിഡ് പ്രതിസന്ധിക്ക് തുടക്കമിട്ട 2020 ല്‍ 14900 കോടി റിയാലായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്.

2015 നു ശേഷം ഇതാദ്യമായാണ് ഇത്രയും അധികം തുക പ്രവാസികള്‍ അയയ്ക്കുന്നത്.

കോവിഡ് പ്രതിസന്ധികളില്‍ നിന്ന് സാമ്പത്തിക രംഗം മെല്ലെ കരകയറുന്നതിന്റെ ലക്ഷണമായിട്ടാണ് ഇതിനെ സാമ്പത്തിക വിദഗ്ദ്ധര്‍ കാണുന്നത്.

ലോകമെമ്പാടുമുള്ള പ്രവാസ സമൂഹം കോവിഡ് കാലത്ത് റെമിറ്റന്‍സ് നടത്തിയത് വളരെ കുറവായിരുന്നു. പലരുടേയും ജോലി നഷ്ടപ്പെട്ടതും ശമ്പളം തടഞ്ഞുവെച്ചതും എല്ലാം ഇതിനു കാരണമായിട്ടുണ്ട്.

പലരും തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയും മറുന്നാട്ടില്‍ ബാച്‌ലര്‍ ജീവിതം നയിക്കുകയാണെന്നും ഇക്കാരണത്താല്‍ കുടംബത്തിന്റെ ചെലവിനായി കൂടുതല്‍ പണം അയയ്ക്കുന്നതായും വിലയിരുത്തല്‍ ഉണ്ട്.

തേസമയം, സൗദി അറേബ്യ പോലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ദ്ധിച്ചതായും കമ്പനികളുടെ വരുമാനം ഉയര്‍ത്തിയതായും ഇതും പ്രവാസികളുടെ റെമിറ്റന്‍സ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.