India

പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം; യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു

 

രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

അതേസമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കില്‍ അക്കാര്യം സര്‍ക്കാരുകള്‍ക്ക് യു.ജി.സിയെ അറിയാക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനു‌ള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ 31 വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേലാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.