ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാഡിഎംകെ നേതാവ് ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് ആശുപത്രിയില്‍ കഴിയുന്ന ശശികലക്ക് കൈമാറും. കൊവിഡ് മുക്തയായ ശേഷം അടുത്താഴ്ചയോെ ടചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി.
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബെംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീര്‍ശെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം.
അതേസമയം ശശികലയുടെ വരവ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ.പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.