എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നടപടികൾ ഏർപ്പെടുത്തി.
സമ്പർക്ക ബാധിതരായ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ആശങ്കയിലാണ് എറണാകുളം ജില്ല. നിലവിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നപ്പോൾ 171 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ രോഗം പിടിപെട്ട 50 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം പ്രദേശം മാത്രം കേന്ദ്രീകരിച്ച് 18 സമ്പർക്ക കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ചെല്ലാനത്ത് 33 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.
ആലുവ, കീഴ്മാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അതി ജാഗ്രതാ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കമാൻഡോകളെ അടക്കം വിന്യസിച്ചാണ് രോഗബാധ മേഖലകളിലെ നിയന്ത്രണം. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ജാഗ്രത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.