Kerala

എന്താണ് ഇഐഎ-2020? പ്രതിഷേധം എന്തിന്?

ജിഷ ബാലന്‍

നമ്മുടെ നാട്ടില്‍ ഒരു വലിയ ക്വാറി, ജലവൈദ്യുത പദ്ധതി അങ്ങനെ എന്തെങ്കിലും വരണമെങ്കില്‍ അതിന് മുന്നോടിയായി, ഇതുമൂലം പ്രദേശത്തെ ജനങ്ങള്‍ക്ക്, പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു വിദഗ്ധ സമിതി പദ്ധതി ഉടമയുടെ ചെലവില്‍ പഠനം നടത്തണം. അത് പ്രസിദ്ധീകരിക്കുകയും പ്രദേശവാസികളുടെ അഭിപ്രായവും തേടണം. ഇതൊക്കെ പരിശോധിച്ച ശേഷം സമിതി നല്‍കുന്ന പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതി തുടങ്ങാനാകൂ എന്നതാണ് ഇഐഎ അനുശാസിക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം ഉള്‍പ്പെട്ടതാണ് പാരിസ്തികാഘാത പഠനം.

1970 കളില്‍ തന്നെ പരിസ്ഥിതി പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആസൂത്രണ കമ്മീഷനാണ് വന്‍കിട അണക്കെട്ടുകളും മറ്റും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടത്. 1984 ല്‍ ഭോപ്പാല്‍ ദുരന്തം ഉണ്ടായതോടെ ഒരു പഠനവും ഇല്ലാതെ വ്യവസായ സ്ഥാപനങ്ങളെയും ഫാക്ടറികളെയും പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞു. അങ്ങനെ 1986 ല്‍ പരിസ്ഥിതി സംരക്ഷണ നിയമം രൂപംകൊണ്ടു. ഇതേ നിയമത്തിന്റെ ചുവടുപിടിച്ച് 1994ലാണ് ഇഐഎ വ്യവസ്ഥ ഉടലെടുത്തത്. 2006ല്‍ ചെറിയ ഇളവുകള്‍ നല്‍കി പുതിയ ഇഐഎ വിജ്ഞാപനം പുറത്തിറക്കി. മുന്‍കൂര്‍ പാരിസ്ഥിതികാനുമതി, പൊതു ഹിയറിങ്, പൊതു തെളിവെടുപ്പ് എന്നിങ്ങനെ പല അടിസ്ഥാന വ്യവസ്ഥകളും മുകുകെപ്പിടിക്കുന്നതാണ് നിലവിലെ ഇഐഎ സംവിധാനം.

എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് വന്‍കിട വ്യാവസായിക പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ട. ഇതാണ് ഏറ്റവും വിമര്‍ശനം നേരിടുന്ന വ്യവസ്ഥ. ജലസേചനം,ദേശീയപാത വികസനം,വന്‍കിട നിര്‍മാണ പദ്ധതികള്‍ എന്നിവയില്‍ പൊതുജനാഭിപ്രായമോ പഠനമോ ആവശ്യമില്ലെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. പാരിസ്ഥിതികാഘാതം മാത്രം നോക്കിയായിരുന്നു പദ്ധതികളെ നേരത്തെ തിരിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതിയില്‍ മുടക്കുമതല്‍ കൂടി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല.

പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്‍കിയ വ്യക്തിക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കും. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥയും പുതിയ നിയമഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനങ്ങള്‍ക്കുമേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാനുള്ള സമയം 30 ദിവസം എന്നത് 20 ദിവസമായി വെട്ടിക്കുറച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ജനങ്ങള്‍ക്ക് നല്‍കേണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഒരു പദ്ധതിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി നിയമലംഘനങ്ങള്‍ ഇല്ലെങ്കില്‍ കാലാവധി നീട്ടുക എന്നതാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ ഭേദഗതിയില്‍, ഇത് പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന കാലാവധി 30 വര്‍ഷത്തില്‍ നിന്നും 50 വര്‍ഷമാക്കിയിരിക്കുകയാണ്. വന്‍കിട പദ്ധതികള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും ഈ നിയമഭേദഗതിയില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഇഐഎ-2020 വരുത്തുന്ന മാറ്റങ്ങള്‍

  1. മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന നിയമത്തില്‍. ജനങ്ങള്‍ക്ക് ഒരു പദ്ധതി വരുന്നതിന് മുന്‍പ് അവരുടെ ആശങ്കകളും, പരാതികളും പരിഗണിക്കാന്‍ വേണ്ടിയുള്ള ‘പബ്ലിക് ഹിയറിംഗ്’ പുതിയ നിര്‍ദ്ദേശത്തില്‍ നിന്നും ഒഴിവാക്കി. പൊതുജനാഭിപ്രായം പറയാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്നും 20 ദിവസമായി വെട്ടിച്ചുരുക്കി. പരാതി പറയാനുള്ള അവകാശം, ആ പദ്ധതി നടക്കുന്ന സ്ഥലത്തിന്റെ ഉടമയ്ക്കോ, നാട്ടുകാര്‍ക്കോ ഇനി ഉണ്ടാവില്ല. പകരം അതിനുള്ള അവകാശം ആ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനത്തിനോ, അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രം ആയി ലഘൂകരിച്ചു.
  2. നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളുടെ വികസനത്തിന് ഇനി വീണ്ടും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യം ഇല്ല എന്നതാണ് പുതിയ നിര്‍ദ്ദേശം. ( ജലസേചനം, റോഡ് നിര്‍മ്മാണം തുടങ്ങിയവ )
  3. ദേശീയ സുരക്ഷയെ ബാധിക്കുന്ന പദ്ധതികള്‍ക്കൊന്നും ഇഐഎ(പരിസ്ഥിതി ആഘാത പഠനത്തിന്റെ) ആവശ്യമില്ല.
  4. ദേശീയ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലത്തും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യമില്ല. 100 കിലോമീറ്ററില്‍ നിര്‍മ്മാണം നടത്താന്‍ യാതൊരുവിധ പരിസ്ഥിതി ആഘാത പഠനവും കൂടാതെ അനുമതി ലഭിക്കും.
  5. പദ്ധതികളെ മൂന്ന് ആയി തരം തിരിച്ചിരിക്കുന്നു. കാറ്റഗറി എ, ബി 1, ബി 2. ഇവയില്‍ ബി 2വിന് പബ്ലിക് ഹിയറിങ്ങ് ആവശ്യമില്ല എന്നതാണ് പുതിയ ഭേദഗതി.
  6. കാറ്റഗറി ബി2വില്‍ ഉള്‍പ്പെട്ട 40ഓളം പദ്ധതികള്‍ക്ക് ഇനി മുതല്‍ പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യം ഇല്ല. ജലസേചനം, ഹൈവേ വികസനം, ഫര്‍മസി കമ്പനികള്‍, എല്ലാ മാനുഫാക്റ്റര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍, രണ്ട് ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ പ്രവര്‍ത്തനം, 20000 മുതല്‍ 1.50 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നാല്പതോളം പദ്ധതികള്‍ക്ക് പൊതുജനാഭിപ്രായം ഇനി മുതല്‍ ആവശ്യമില്ല.
  7. നിര്‍മ്മാണ അനുമതിക്ക് നേരത്തെ അപേക്ഷിക്കണ്ട കാര്യമില്ല, നിര്‍മ്മാണം തുടങ്ങി കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും അപേക്ഷിച്ചാല്‍ മതി എന്നതാണ് പുതിയ നിര്‍ദ്ദേശം.
  8. അതിര്‍ത്തി മേഖലയിലെ ഹൈവേ നിര്‍മ്മാണം, വ്യാവസായിക മേഖലയിലെ വികസനം തുടങ്ങിയവയ്ക്ക് പൊതുജനങ്ങളുടെ അഭിപ്രായം ഇല്ലാതെ തന്നെ ഓണ്‍ലൈന്‍ അനുമതി നല്‍കും.
  9. ഇതുപോലുള്ള നിര്‍ദ്ദേശങ്ങളും/തീരുമാനങ്ങളും അടങ്ങിയ ഡ്രാഫ്റ്റുകള്‍ എല്ലാ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ഈ ഡ്രാഫ്റ്റ് ഇംഗ്ലീഷിലും, ഹിന്ദിയിലും മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാരിസ്ഥിതിക അനുമതിയിലെ ഇളവ് കേരളത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി ലോല പ്രദേശത്തെ ഖനനാനുമതി, അതിരപ്പള്ളി പോലുള്ള ജലവൈദ്യുത പദ്ധതികള്‍, മലിനീകരണത്തിന് കാരണമാകുന്ന ഫാക്ടറികള്‍, ഫ്‌ളാറ്റുകളുടെയും മാളുകളുടെയും നിര്‍മ്മാണം എന്നിങ്ങനെ വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പുതിയ നിയമഭേദഗതി സുഖമമായ വഴിയൊരുക്കുന്നു.

ലോകരാജ്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് നമ്മുടെ രാജ്യം ഇത്തരത്തിലുള്ള നിയമഭേദഗതിയുമായി മുന്നോട്ട് പോകുന്നതെന്നും ശ്രദ്ധേയം. കോര്‍പ്പറേറ്റുകള്‍ക്കായുള്ള വികസന നയമെന്ന നിലയില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. വിജ്ഞാപനം പിന്‍വലിക്കണമെന്നും റദ്ദു ചെയ്യണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സന്ദേശമയക്കാനുള്ള ക്യാമ്പെയിനും ശക്തമാണ്.പരിസ്ഥിതി വിജ്ഞാപനം-2020യെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്. പ്രദേശിക ഭാഷകളിലൊന്നും തന്നെ വിജ്ഞാപനം ഇല്ലെന്നത് നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

പശ്ചിമഘട്ട സംരക്ഷണത്തില്‍ നടത്തിയ വിട്ടുവീഴ്ച്ചയുടെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി വിജ്ഞാപനത്തിനായുള്ള പൊതുജനാഭിപ്രായം തേടുന്നത്. ഇതിനെതിരെ ശക്തമായ ഓണ്‍ലൈന്‍ ക്യാമ്പെയിനാണ് യുവതലമുറയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വിജ്ഞാപനം അപകടകരമാണെന്നും അതു നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിടുക്കപ്പെട്ട് തീരുമാനിക്കരുതെന്ന ആവശ്യവുമായി മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള  ഇ-മെയില്‍ വിലാസം: eia2020-moefcc@gov.in

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.