ലോകകപ്പ് സമയത്ത് ഖത്തറിന് പുറത്തു പോകുന്നവര്‍ക്ക് തിരികെ രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് അധികൃതര്‍
ദോഹ : ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന ദുഷ്പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് ലോകകപ്പ് സംഘാടക സമിതി.
ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തര്‍ വിട്ടു പോകുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും തിരികെ പ്രവേശനം അനുവദിക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി അറിയിച്ചു.
സൂപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി വക്താവ് ഖാലിദ് അല്‍ നാമ ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം വ്യക്തമാക്കി.
ലോകകപ്പ് സമയത്ത് പ്രവാസികള്‍ക്കോ സ്വദേശികള്‍ക്കോ ഖത്തറില്‍ നിന്നും പോകാനും മടങ്ങി വരാനും ഒരു തരത്തിലുമുള്ള യാത്രാവിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സമയത്ത് പ്രവാസികളും സ്വദേശികളും മത്സരം വീക്ഷിക്കാനാണ് ശ്രമിക്കുക. അവര്‍ ആ സമയത്ത് രാജ്യം വിട്ടു പോകുമെന്ന് തോന്നുന്നില്ല. ആരെങ്കിലും ആ സമയത്ത് രാജ്യത്തിനു പുറത്തുപോയാല്‍ അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ഒട്ടും ശരിയല്ല. ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല -അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മഹാകായിക മേളയുടെ വിജയത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് വൊളണ്ടിയര്‍മാരും രാജ്യത്ത് ആവശ്യമാണ്. ഇവരെല്ലാവരും ഖത്തറില്‍ തന്നെ ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.
ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് ഖത്തര്‍ വിട്ടു പുറത്തു പോകുന്നവര്‍ക്ക് 2023 ജനുവരിയില്‍ മാത്രമേ തിരികെ പ്രവേശനം അനുവദിക്കു എന്ന തരത്തിലാണ് സാമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നത്.
ഇതു മൂലം വേനല്‍ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത പ്രവാസി സമൂഹം ആശങ്കയിലായിരുന്നു.
ഇത്തരം സന്ദേശങ്ങള്‍ മറുപടിപോലും അര്‍ഹിക്കാത്തതാണെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇതിനോട് നിലപാട് വ്യക്തമാക്കാതിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.