Business

പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ

ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

എ350 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലെ പെയിന്റിംഗ് ഗുണനിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് എമിറേറ്റ്‌സിന്റെ പ്രസ്താവന. ഖത്തര്‍ എയര്‍വേസിന് ലഭിച്ച എ350 വിമാനങ്ങളില്‍ പെയിന്റിംഗ് പ്രശ്‌നം കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് തങ്ങളുടെ 23 വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വിമാനങ്ങള്‍ക്കും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ല. എയര്‍ലൈന്‍ റേറ്റിംഗ് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക് പറഞ്ഞു.

തങ്ങളുടെ എഞ്ചിനിയേഴ്‌സ് വിമാനങ്ങള്‍ പരിശോധിച്ചിരുന്നു. വിമാനങ്ങളുടെ പെയിന്റിംഗ് നല്ല നിലവാരത്തിലല്ല. തങ്ങള്‍ക്ക് വിമാനങ്ങള്‍ ഡെലിവറി നല്‍കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ നിരാകരിക്കും. ക്ലര്‍ക് പറഞ്ഞു.

അതേസമയം, എമിറേറ്റ്‌സ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനങ്ങളോട് എയര്‍ബസ് കമ്പനി പ്രതികരിച്ചിട്ടില്ല. മിന്നല്‍ കവചത്തിന്റെ പ്രശ്‌നങ്ങളും പെയിന്റിന്റെ സുരക്ഷിതത്വവും ഖത്തര്‍ എയര്‍വേസ് ഉയര്‍ത്തിയിരുന്നു.

നിരവധി എയര്‍ലൈനുകള്‍ എയര്‍ബസിന്റെ പെയിന്റ് പ്രശ്‌നം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. പെയിന്റിനൊപ്പമുള്ള മിന്നല്‍ രക്ഷാകവചത്തിന്റെ പ്രശ്‌നം ഖത്തര്‍ എയര്‍വേസ് പരാതിയായി യൂറോപ്യന്‍ കമ്മീഷന് നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, തങ്ങളുടെ എയര്‍ബസ് എ350 ല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു.

തങ്ങളുടെ വിമാനങ്ങള്‍ക്ക് നിര്‍മാണ അവസ്ഥയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് നല്‍കുമെന്ന് മാത്രമാണ് എയര്‍ബസ് വക്താവ് അറിയിച്ചത്.

2015 ല്‍ എയര്‍ബസ് എ 350 പുറത്തിറക്കിയപ്പോള്‍ ആദ്യ കസ്റ്റമറായിരുന്നു ഖത്തര്‍ എയര്‍വേസ്. ഇതുവരെ 425 വിമാനങ്ങളാണ് എ350 ശ്രേണിയില്‍ ഇറക്കിയിട്ടുള്ളത്. ഇതില്‍ 55 വിമാനങ്ങളും സ്വന്തമാക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കസ്റ്റമേഴ്‌സില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഖത്തര്‍ എയര്‍വേസും എമിറേറ്റ്‌സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒരു മാസം പത്ത് എന്ന കണക്കിനാണ് എ350 വിമാനങ്ങള്‍ നിര്‍മിച്ചിറക്കുന്നത്. കോവിഡ് കാലത്ത് നിര്‍മാണം പാതികണ്ട് കുറഞ്ഞിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.