Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ്, ഉച്ചകഴിഞ്ഞ് മന്ദഗതിയില്‍

 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പലയിടത്തും മന്ദഗതിയിലായി. സംസ്ഥാനത്ത് ഇതുവരെ 42.42 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ് കാലത്ത് ജനങ്ങള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ ഉച്ചയായതോടെ പോളിംഗ് മന്ദഗതിയിലാവുകയായിരുന്നു.

പോളിംഗ് ശതമാനം
സംസ്ഥാനം – 42.42%

ജില്ല തിരിച്ച്

തിരുവനന്തപുരം39.47
കൊല്ലം42.91
പത്തനംതിട്ട43.71
ആലപ്പുഴ45.09
ഇടുക്കി43.63

കോര്‍പ്പറേഷന്‍

തിരുവനന്തപുരം – 32.65
കൊല്ലം– 35.02

തിരുവനന്തപുരം 39.53 ശതമാനം, കൊല്ലം 37.75 ശതമാനം, പത്തനംതിട്ട 40.01 ശതമാനം, ആലപ്പുഴ 39.69 ശതമാനം ഇടുക്കി 38.40 ശതമാനം എന്നിങ്ങിനെയാണ് ആദ്യ മണിക്കൂറിലെ വോട്ടിംഗ് ശതമാനം.

തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞതവണ 63 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് മറികടക്കുമെന്നാണ് സൂചന. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ടനിര രാവിലെ മുതല്‍ കാണാം. ഇടുക്കിയിലായിരുന്നു കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ പോളിംഗ്. അവിടെയാണ് ആദ്യ മണിക്കൂറില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.