Kerala

ആറന്‍മുള പീഡനം: പ്രതിയെ രക്ഷിക്കാന്‍ സിഐടിയു ഇടപ്പെട്ടെന്ന് പ്രചരണം; പരാതി നല്‍കി സംഘടന

 

പത്തനംതിട്ട: ആറന്‍മുളയില്‍ 108 ആംബുലന്‍സില്‍ വച്ച് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടു എന്ന തരത്തില്‍ വ്യാജ വാര്‍ത്തയും സന്ദേശവും പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.

വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആറന്മുള സംഭവത്തെ പരസ്യമായി അപലപിച്ച സംഘടനയാണ് സിഐടിയു എന്നും എന്നാല്‍ സംഘടനയെ അപമാനിക്കുന്ന വിധത്തിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിലര്‍ പരസ്യ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില് 108 ആംബുലന്സില് വച്ച്‌ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രതിയെ സംരക്ഷിക്കാൻ ഇടപെട്ടു എന്ന തരത്തിൽ വ്യാജ വാർത്തയും വ്യാജ സന്ദേശവും പ്രചരിപ്പിച്ചവർക്കെതിരെ സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് പരാതി നൽകി.
ദേശീയ തലത്തില് പ്രവര്ത്തിക്കുന്ന ഒരു ട്രേഡ്‌ യൂണിയന് പ്രസ്ഥാനമാണ്‌ സിഐടിയു. വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന തൊഴിലാളികളുടെ ആയിരക്കണക്കിന്‌ ട്രേഡ്‌ യൂണിയനുകള് അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള കേന്ദ്ര സംഘടനയാണിത്. കേരളത്തില് സിഐടിയുവില് അഫിലിയേറ്റ്‌ ചെയ്ത യൂണിയനുകളില് ആകെ 22 ലക്ഷത്തില് പരം മെമ്പര്മാര് ഉണ്ട്‌.
ഈ സംഘടനയെ അപമാനിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം വ്യാജ സന്ദേശങ്ങള് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
ആറന്മുളയില് കോവിഡ്‌ രോഗിയായ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി 108 ആംബുലന്സില് വെച്ച്‌ അതിന്റെ ഡ്രൈവര് പീഡിപ്പിച്ച ഒരു ഹീന സംഭവം നടക്കുകയുണ്ടായി. ഈ സംഭവത്തിലെ പ്രതിക്കെതിരെ പോലീസ്‌ കേസെടുക്കുകയും അയാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഈ സംഭവത്തെ പരസ്യമായി അപലപിച്ച സംഘടനയാണ്‌ സിഐടിയു.എന്നാല് സിഐടിയുവിനെ അപമാനിക്കുന്ന വിധത്തിലാണ്‌ സാമൂഹ്യ മാധ്യമങ്ങൾ വഴി ചിലർ പരസ്യപ്രസ്താവന നടത്തിയത്‌.
“ കോവിഡ്‌ രോഗിയായ യുവതിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജാമ്യം എടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും സിപിഎം നേതാവും, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായ “ ജാക്സണ് ” അടൂര് പോലീസ്‌ സ്റ്റേഷനില് തങ്ങുന്നു ” എന്നാണ്‌ വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരു വ്യക്തിയായ സിറില് ജോസിന്റെ കുറിപ്പില് കാണുന്നത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡണ്ടായി ജാക്സണ് എന്നൊരാള് ഇല്ല. സംസ്ഥാന ഭാരവാഹികളെ സംസ്ഥാന സമ്മേളനമാണ്‌ തെരെഞ്ഞെടുക്കുന്നത്‌.
ഇത്തരത്തിലുള്ള ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വ്യാജ സന്ദേങ്ങളും പ്രസ്‌താവനകളും വാസ്തവ വിരുദ്ധവും ജനങ്ങള്ക്കിടയില് സിഐടിയുവിനെക്കുറിച്ച്‌ അവമതിപ്പ്‌ ഉണ്ടാക്കുന്നതുമാണ്‌. ഇത്‌ മനപ്പൂര്വം സിഐടിയുവിനെ കരിവാരിത്തേക്കലാണ്‌. ഇക്കാര്യം സംബന്ധിച്ച്‌ അന്വേഷണം നടത്തി കുറ്റവാളികളുടെ പേരില് ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നൽകിയത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.