കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് സംഭവിച്ച ഗുരുതരമായ അപചയത്തിന്റെ പ്രതിരൂപമാണ് അര്‍ണാബ് ഗോസ്വാമി എന്ന മാധ്യമ പ്രവര്‍ത്തകന്‍. അര്‍ണാബ് ഒരു `സെലിബ്രിറ്റി’യായി മാറിയത് ഇന്ത്യയിലെ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മാധ്യമ പ്രവര്‍ത്തനത്തിന് എന്തെങ്കിലും മഹത്തായ സംഭാവന നല്‍കിയതിന്റെ പേരിലല്ല. ന്യൂസ് റൂമിലെ സര്‍വപ്രതാപിയായ ആങ്കര്‍ എന്ന സാങ്കല്‍പ്പിക സ്ഥാനത്തിരുന്ന് അട്ടഹാസം മുഴക്കുകയും എതിരഭിപ്രായമുള്ളവര്‍ക്കു നേരെ മേക്കിട്ടു കേറുകയും താനും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയവും മാത്രമാണ് ശരിയെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെയായി കൂടാ എന്നതിന് അയാള്‍ ഒരു മാതൃക തന്നെയായി മാറി.
നീതിയുക്തമായ മാധ്യമപ്രവര്‍ത്തനവും അയാള്‍ നിര്‍വഹിക്കുന്ന ചെയ്‌തികളും തമ്മിലുള്ള വലിയ ദൂരം തിരിച്ചറിയാനാകാതെ പോയവര്‍ അഭിനവ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്റെ പുതിയ മുഖമായി അയാളെ കണ്ടു. കേരളത്തിലെ ടിവി ന്യൂസ് റൂമുകളിലിരുന്ന് ചര്‍ച്ചകള്‍ നയിക്കുന്ന ചിലരൊക്കെ അര്‍ണാബിന്റെ രാഷ്‌ട്രീയം പിന്തുടരാത്തവരാണെങ്കില്‍ പോലും വാക്കിലും ചെയ്‌തിയിലും അയാളുടെ പകര്‍പ്പുകളായി മാറി. മാതൃകയാക്കാന്‍ പാടില്ലാത്തതിനെ പകര്‍ത്തുന്നതില്‍, ആരാണ് മികച്ച പകര്‍പ്പ് മുന്നോട്ടുവെക്കുന്നത് എന്നതില്‍ അവര്‍ തമ്മില്‍ മത്സരിച്ചു.
സമീപകാലത്തായി വാര്‍ത്തകളില്‍ തുടര്‍ച്ചയായി സ്ഥാനം പിടിച്ചതിലൂടെ അര്‍ണാബ് മാധ്യമപ്രവര്‍ത്തകന്റെ തോലിട്ട ഉപജാപകന്‍ ആണ് എന്ന് കൂടുതല്‍ വ്യക്തമാകുകയാണ് ചെയ്‌തത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഉപജാപകന്റെ ജോലി വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ആദ്യത്തെയാളല്ല അര്‍ണാബ്. എന്നാല്‍ മൃഗീയഭൂരിക്ഷത്തോടെ , രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പോലും മരവിപ്പിക്കുന്ന രീതിയില്‍ സര്‍വാധിപത്യ പ്രവണതകള്‍ കാട്ടിക്കൊണ്ട് ഭരിക്കുന്ന ഒരു സര്‍ക്കാരിന്റെ എല്ലാ അനുഗ്രഹാശിസുകളോടെയും അയാള്‍ ചെയ്‌തുകൂട്ടുന്ന പ്രവൃത്തികള്‍ രാജ്യത്തെ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ക്കു തന്നെ തുരങ്കം വെക്കുന്നതാണ്. അയാള്‍ അത്യന്തം അപകടകാരിയായി മാറുന്നതും അതുകൊണ്ടാണ്.
റേറ്റിംഗ് കൂട്ടാന്‍ റിപ്പബ്ലിക്ക് ടിവി തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ന്യൂസ് റൂമുകളില്‍ അയാള്‍ കാണിക്കുന്ന ഏകാധിപത്യ മനോഭാവത്തിന് പിന്നിലെ ക്രിമിനല്‍ വാസന ഏതറ്റം വരെ പോകുമെന്നാണ് വ്യക്തമായത്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അയാള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രിം കോടതി കാട്ടിയ തിടുക്കം കേന്ദ്രസര്‍ക്കാരുമായുള്ള അയാളുടെ അതിരുകവിഞ്ഞ അടുപ്പത്തിന് പരമോന്നത നീതിപീഠത്തെ പോലും സ്വാധീനിക്കാന്‍ ശേഷിയുള്ളതാണെന്നാണ് തെളിയിക്കപ്പെട്ടത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അയാളുടെ വാട്‌സ്‌ആപ് ചാറ്റുകള്‍ ഈ മാധ്യമ സെലിബ്രിറ്റി ഒരു രാജ്യദ്രോഹി തന്നെയാണെന്ന് സ്ഥിരീകരിക്കുക കൂടി ചെയ്‌തിരിക്കുന്നു.
ബ്രോഡ്‌കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍ സില്‍ (ബാര്‍ക്) മുന്‍ മേധാവി പാര്‍ത്ഥോദാസ് ഗുപ്‌തയുമായി നടത്തിയ വാട്‌സ്‌ആപ് ചാറ്റുകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പോലും തന്റെ കച്ചവടം ശക്തിപ്പെടുത്താനായി ഉപയോഗിക്കാന്‍ അയാള്‍ക്ക് മടിയില്ലെന്നാണ് വ്യക്തമാക്കുന്നത്. ചാറ്റിനെ തള്ളിപ്പറയാതിരുന്ന അര്‍ണാബ് അതിനു നടത്തി ന്യായീകരണം `ആസനത്തില്‍ മുളച്ച വാല്’ പോലും അലങ്കാരമായി കൊണ്ടുനടക്കുന്നയാളാണ് താനെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. പുല്‍വാമ ആക്രമണത്തിന്റെ വിവരങ്ങള്‍ നേരത്തെ റിപ്പബ്ലിക് ടിവിക്ക് ചോര്‍ന്നുകിട്ടിയെന്നത് അയാളും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢസംഘം നടത്തുന്ന അത്യന്തം അപകടരമായ `പ്രോപഗാന്‍ഡ’യിലേക്കാണ് വെളിച്ചം വീശുന്നത്. സൈനികരഹസ്യങ്ങള്‍ അര്‍ണാബിന് ചോര്‍ന്നുകിട്ടിയതിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിക്കാനുള്ള ധാര്‍ഷ്‌ട്യം പോലും അയാള്‍ കാട്ടി.
റിപ്ലബ്ലിക് ടിവി പ്രവര്‍ത്തകരെ പോലുള്ള രാജ്യദ്രോഹികളോട് സംസാരിക്കാന്‍ തയാറല്ല എന്ന് പരസ്യമായി തുറന്നടിച്ച മണിശങ്കര്‍ അയ്യര്‍ പറഞ്ഞതു തന്നെയാണ് ശരി. ഈ സംഘം മാധ്യമപ്രവര്‍ത്തകരല്ല, രാജ്യദ്രോഹികളാണ്. വെറുപ്പിന്റെയും മതനിന്ദയുടെയും പരകോടിയില്‍ നിന്നുകൊണ്ട് രാജ്യത്തെ ദ്രോഹിക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.