Editorial

വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണം

 

ഇന്ത്യയിലെ 30 കോടി ജനങ്ങള്‍ക്ക്‌ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ്‌ നടത്തുമെന്നാണ്‌ ഈ മാസം ആദ്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്‌. മൂന്ന്‌ കോടി പേര്‍ക്ക്‌ ഉടനെയും ബാക്കി 27 കോടി പേര്‍ക്ക്‌ ജൂലൈയോടെയും വാക്‌സിന്‍ ലഭ്യമാകുമെന്നായിരു ന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌ വര്‍ധന്റെ പ്രഖ്യാപനം. എന്നാല്‍ കുത്തിവെപ്പ്‌ പ്രതീക്ഷിച്ച വേഗത്തില്‍ നടത്താനാകാതെ ഇഴഞ്ഞുനീങ്ങുന്നതാണ്‌ ഇതുവരെയുള്ള അനുഭവം.

ലക്ഷ്യമാക്കിയ അത്രയും ആളുകള്‍ക്ക്‌ കുത്തിവെപ്പ്‌ നടത്തുന്നതില്‍ ഇതുവരെ നമ്മുടെ രാജ്യത്ത്‌ തികഞ്ഞ വീഴ്‌ചയാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ കേന്ദ്രമന്ത്രി പറഞ്ഞ ലക്ഷ്യം കൈവരിക്കാന്‍ ദീര്‍ഘസമയമെടുക്കും. വാക്‌സിന്‍ ലഭിക്കുന്നതിനു വേണ്ടി മാസങ്ങളോളം കാത്തിരുന്നതിനു ശേഷം അത്‌ ലഭ്യമായപ്പോള്‍ കുത്തിവെപ്പ്‌ വ്യാപകമാക്കുന്നതില്‍ തികഞ്ഞ പരാജയമാണ്‌ ഉണ്ടായത്‌.

സാധാരണ നിലയില്‍ വര്‍ഷങ്ങളുടെ പരീക്ഷണഘട്ടത്തിനു ശേഷം മാത്രമാണ്‌ വാക്‌സിന്‌ അനുമതി നല്‍കുന്നത്‌. ആറോ ഏഴോ വര്‍ഷം നീളുന്ന ട്രയലിന്റെ സ്ഥാനത്ത്‌ ആറോ ഏഴോ മാസം കൊണ്ട്‌ കോവിഡ്‌ വാക്‌സിന്റെ പരീക്ഷണഘട്ടം അവസാനിപ്പിച്ചു. ഇത്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച്‌ സംശയം സൃഷ്‌ടിച്ചിട്ടുണ്ട്‌. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുക പോലും ചെയ്യുന്നതിന്‌ മുമ്പ്‌ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‌ അനുമതി നല്‍കിയത്‌ ഈ സംശയത്തിനും ആശങ്കക്കും ആക്കം കൂട്ടി. വാക്‌സിന്‍ ആദ്യം വികസിപ്പിച്ച ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കും സ്ഥാനമുണ്ടെന്ന്‌ അറിയിക്കാനുള്ള വെമ്പലില്‍ ധൃതി പിടിച്ച തീരുമാനമാണ്‌ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്‌.

സാധാരണ നിലയില്‍ വേണ്ടിവരുന്ന പരീക്ഷണ കാലയളവിന്റെ പത്തിലൊന്ന്‌ മാത്രം സമയമെടുത്ത്‌ ട്രയല്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയിരിക്കുന്ന കോവിഡ്‌ വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച്‌ സംശയമുയരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താനായി രാഷ്‌ട്രതലവന്‍മാര്‍ തന്നെ ആദ്യം കുത്തിവെപ്പ്‌ സ്വീകരിച്ച്‌ മാതൃക കാട്ടുകയാണ്‌ ചെയ്യേണ്ടത്‌. യുഎസ്‌ പ്രസിഡന്റ്‌ സ്ഥാനമേല്‍ക്കുന്നതിന്‌ മുമ്പു തന്നെ എഴുപതു പിന്നിട്ട ജോ ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദ്‌മിര്‍ പുട്ടിനും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണും ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്‌ട്രങ്ങളുടെ തലവന്‍മാര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത്‌ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യഘട്ട വാക്‌സിന്‍ കുത്തിവെപ്പില്‍ നിന്ന്‌ മാറിനില്‍ക്കുകയാണ്‌ ചെയ്‌തത്‌.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌ മുന്‍ഗണന നല്‍കേണ്ടതെന്നും പൊതുപ്രവര്‍ത്തകര്‍ അടുത്ത ഘട്ടത്തില്‍ മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ തീരുമാനിച്ചപ്പോള്‍ ജനങ്ങളില്‍ വിശ്വാസം സൃഷ്‌ടിക്കാനുള്ള അവസരമാണ്‌ കളഞ്ഞുകുളിച്ചത്‌. ലോകത്തിലെ പ്രമുഖ രാഷ്‌ട്ര തലവന്‍മാര്‍ കുത്തിവെപ്പ്‌ സ്വീകരിച്ച്‌ മാതൃക കാട്ടിയപ്പോള്‍ മോദി മാറിനിന്നതിനെ കുറിച്ച്‌ പ്രചരിച്ച വിമര്‍ശനങ്ങളും ട്രോളുകളും വാക്‌സിനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുത്തനെ കുറയുന്നതിന്‌ കാരണമായി. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന്‌ നടിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോകള്‍ വൈറലായപ്പോള്‍ കുത്തിവെപ്പില്‍ നിന്ന്‌ പിന്‍വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന്‌ നയിക്കേണ്ടയാളാണ്‌ ഒരു രാഷ്‌ട്രത്തിന്റെ ഭരണതലവന്‍. പ്രധാനമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഒരു ഡോസ്‌ വാക്‌സിന്‍ ആദ്യമേ സ്വീകരിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ലഭിക്കേണ്ട മുന്‍ഗണന ഇല്ലാതായി പോകില്ല. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലും തങ്ങള്‍ക്ക്‌ ലഭിച്ച മുന്‍ഗണനയെ സംശയത്തോടെ കാണുന്നത്‌ ഭരണയന്ത്രം ചലിപ്പിക്കുന്നവരുടെ യുക്തിശൂന്യമായ തീരുമാനം കാരണമാണ്‌. അത്‌ തിരുത്താനും പ്രധാനമന്ത്രി ഉടന്‍ വാക്‌സിന്‍ സ്വീകരിക്കാനുമാണ്‌ ഈ അവസരത്തില്‍ തയാറാകേണ്ടത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.