സ്വര്‍ണാഭരണങ്ങളിലെ നിക്ഷേപം നിരീക്ഷിക്കുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമായി ഈ ആസ്‌തി മേഖലയെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കം. ഇതുസംബന്ധിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു തുടങ്ങിയതോടെ പരമ്പരാഗതമായി പ്രവര്‍ത്തിച്ചു വരുന്ന സ്വര്‍ണ വ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കാനാണ് നീക്കമെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
പരമ്പരാഗതമായി പ്രവര്‍ത്തിച്ചു വരുന്ന സ്വര്‍ണ വ്യാപാരികള്‍ കള്ളപ്പണക്കാരാണ് എന്ന ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ അത് ശരിയാണെന്ന് വാദിക്കാന്‍ തെളിവൊന്നുമില്ലെങ്കിലും പരമ്പരാഗതമായി കള്ളപ്പണം കുമിഞ്ഞു കൂടുന്ന ഒരു പ്രധാന ആസ്‌തിമേഖലയാണ് സ്വര്‍ണവും റിയല്‍ എസ്റ്റേറ്റുമെന്നതിന് ആരും പ്രത്യേകിച്ച് തെളിവ് ചോദിക്കാന്‍ സാധ്യതയില്ലാത്ത ഒരു പരമാര്‍ത്ഥം മാത്രമാണ്. ഈ മേഖലകളിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭൂമിയുടെ ന്യായവിലയും വിപണിമൂല്യവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്ന തരത്തില്‍ നിശ്ചയിച്ചും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവ ഗണ്യമായി ഉയര്‍ത്തിയും ബില്‍ഡര്‍മാരില്‍ നിന്ന് നിശ്ചിത തുകക്ക് മുകളിലുള്ള ഭവനം വാങ്ങുമ്പോള്‍ ടിഡിഎസ് ഏര്‍പ്പെടുത്തിയും കള്ളപ്പണം കുമിഞ്ഞുകൂടുന്നതിനെ തടസപ്പെടുത്തുന്ന വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എങ്കിലും ഇപ്പോഴും വെള്ളപ്പണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടക്കുന്ന ഒരു മേഖലയല്ല റിയല്‍ എസ്റ്റേറ്റ്.
സ്വര്‍ണവും സമാനമാം വിധം നികുതിവലക്ക് പുറത്ത് വ്യാപരിക്കുന്ന പണം ഒഴുകുന്ന ഒരു പ്രധാന ആസ്‌തി മേഖലയാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രയവിക്രയങ്ങള്‍ക്കുള്ള നിബന്ധനകള്‍ തീര്‍ത്തും ലഘുവാണ്. രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള തുകക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും ഒരു ശതമാനം ടിസിഎസ് (ടാക്‌സ് കളക്ഷന്‍ അറ്റ് സോഴ്‌സസ്) നിര്‍ബന്ധമാക്കിയതും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. രണ്ട് ലക്ഷത്തിന് താഴെയുള്ള തുകക്ക് പല തവണയായി സ്വര്‍ണം വാങ്ങിയാല്‍ ഈ നിബന്ധന എളുപ്പത്തില്‍ ലംഘിക്കുകയും ചെയ്യാം. മറ്റ് എല്ലാ നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതിന് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ ബാധകമാണ്. തിരിച്ചറിയല്‍ കാര്‍ഡോ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങളോ നല്‍കാതെ മറ്റൊരു ആസ്‌തിമേഖലയിലും നിക്ഷേപിക്കാനാകില്ല.
സ്വര്‍ണം എന്ന ആസ്‌തിമേഖലയെ ഈ വിധം കള്ളപ്പണത്തിന്റെ ഒഴുക്കിനുള്ള എല്ലാ പഴുതുകളും തുറന്നുവെച്ച് `കയറൂരിവിട്ട’ സാഹചര്യത്തിലാണ് ധനകാര്യമന്ത്രാലയത്തിന് വൈകിയെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന തോന്നലുണ്ടാകുന്നത്. ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കള്ളപ്പണം തടയുന്നതിനുള്ള ചില നിബന്ധനകള്‍ ആണുള്ളത്. ഒന്നോ അതിലധികമോ തവണ ആയി പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഒരു ഉപഭോക്താവ് വാങ്ങിയാല്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഇഡിയെ അറിയിച്ചിരിക്കണമെന്നാണ് ഒരു നിബന്ധന. രേഖകളില്ലാത്ത സ്വര്‍ണമോ പണമോ കണ്ടെത്തിയാല്‍ അത് കണ്ടുകെട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ അടുത്ത ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജ്വല്ലറികളിലെ പണം നല്‍കിയുള്ള എല്ലാ ഇടപാടുകള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബജറ്റില്‍ ഇത്തരമൊരു നിര്‍ദേശം ഉണ്ടാകുകയാണെങ്കില്‍ സ്വര്‍ണാഭരണ മേഖലയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കര്‍ശനമായി തടയുന്നതിനുള്ള നീക്കം ആയിരിക്കും അത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.