Editorial

അനീതിയുടെ കരാളരൂപം അഥവാ കാക്കി വേഷം

 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നക്‌സലൈറ്റുകള്‍ ശക്തിപ്പെട്ടതിന്‌ അതിന്റേതായ കാരണമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട അരുന്ധതി റോയിക്കെതിരെ വാളെടുക്കാന്‍ മിക്കവാറും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും ആളുകള്‍ മുന്നോട്ടുവന്നിരുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്നവരോട്‌ അസഹിഷ്‌ണുത കാട്ടുകയാണ്‌ പൊതുവെ നാം ചെയ്യാറുള്ളത്‌. അരുന്ധതിയെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക്‌ നയിച്ച പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്നവരാണ്‌ അവരുടെ നിരീക്ഷണത്താല്‍ പ്രകോപിതരായത്‌.

നാടിനെ നടുക്കിയ നെയ്യാറ്റിൻകര സംഭവത്തിൽ കോടതി വിധി നടപ്പാക്കുകയാണ് പോലീസ് ചെയ്തതെന്ന് ന്യായം പറയുന്നവർ, അര മണിക്കൂര്‍ കാത്തിരിക്കൂവെന്ന അപേക്ഷ മാനിക്കാതെ മാനസിക വൈഷമ്യങ്ങള്‍ നേരിടുന്ന സ്‌ത്രീയെയും അവരുടെ കുടുംബത്തെയും വലിച്ചിഴച്ച്‌ തെരുവിലേക്കിറക്കാന്‍ പ്രബുദ്ധ കേരളത്തിലെ പൊലീസ്‌ കാട്ടിയ അതികണിശമായ `നീതിബോധം’ രണ്ട്‌ ജീവനുകളെ ബലി കൊടുത്തപ്പോള്‍, മാതാപിതാക്കളുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിവെട്ടിയ മകനോട്‌ അതു നിര്‍ത്താന്‍ ആക്രോശിച്ച കാക്കിനിറത്തിന്റെ കരാള രൂപം നമ്മുടെ മുന്നില്‍ നില കൊള്ളുമ്പോള്‍ നീതി പിടിച്ചുവാങ്ങാന്‍ എന്ത്‌ വിലയും കൊടുക്കാന്‍ തയാറുള്ള നക്‌സലൈറ്റുകളെ പോലുള്ളവരുടെ അഭാവമാണോ കേരളത്തെ ഇത്തരമൊരു അവസ്ഥയിലേക്ക്‌ നയിച്ചതെന്ന വന്യമായ ചിന്ത നമ്മുടെ മനസിലേക്ക്‌ കടന്നുവന്നാല്‍ അരുന്ധതിക്കെതിരെ വാളെടുത്തവര്‍ കലാപകൊടിയുയര്‍ത്തും എന്നതില്‍ സംശയമില്ല. പക്ഷേ ജനകീയ വിചാരണയും കണിശമായ ചോദ്യം ചെയ്യലും നിലനിന്ന ഒരു കാലത്ത്‌ പൊലീസ്‌ ഇത്തരം വിക്രിയകള്‍ കാണിക്കാന്‍ ഒരുങ്ങുന്നതിന്‌ മുമ്പ്‌ ഒരു നിമിഷം ചിന്തിക്കാനെങ്കിലും തയാറാകുമായിരുന്നില്ലേ? പക്ഷേ ഇത്‌ പ്രബുദ്ധ കേരളമാണെന്നോ ഭരിക്കുന്നത്‌ എല്ലാം ശരിയാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരാണെന്നോ ചിന്തയില്ലാതെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ നില്‍ക്കുന്ന ഒരാളുടെ കൈയില്‍ നിന്ന്‌ തൊപ്പി കൊണ്ട്‌ ലൈറ്റര്‍ തട്ടിതെറിപ്പിക്കാന്‍ ശ്രമിച്ച പൊലീസിന് , അങ്ങനെ ചെയ്യാന്‍ സാധിച്ചത്‌ ജനത്തെ ഭയമില്ലാത്തതു കൊണ്ടു മാത്രമാണ്‌. മാമൂല്‍ അന്വേഷണങ്ങള്‍ക്കും തൊലിപ്പുറത്തെ നടപടികള്‍ക്കുമപ്പുറം തന്നെയൊന്നും തൊടാന്‍ ആരും മുതിരില്ലെന്ന ധാര്‍ഷ്‌ട്യമാണ്‌ നാല്‌ സെന്റില്‍ ഷെഡ്‌ കെട്ടികിടക്കുന്ന ഒരു പാവം കുടുംബത്തോട്‌ ഇത്തരമൊരു അതിക്രമം ചെയ്യാന്‍ കാക്കിയിട്ട കാപാലികരെ പ്രേരിപ്പിച്ചത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‌ അച്ഛനും അമ്മയും നഷ്‌ടപ്പെട്ടെ കുട്ടികളെ സംരക്ഷിക്കുമെന്നും വീടുവെച്ചുകൊടുക്കുമെന്നും പ്രഖ്യാപിക്കാന്‍ അധികനേരമൊന്നും വേണ്ടിവന്നില്ല. പക്ഷേ കണ്‍മുന്നില്‍വെച്ച്‌ മാതാപിതാക്കള്‍ വെന്തുമരിക്കുന്ന ദാരുണമായ കാഴ്‌ചക്ക്‌ സാക്ഷ്യം വഹിക്കേണ്ടി വന്ന ആ കുട്ടികളെ അത്തരമൊരു അവസ്ഥയിലേക്ക്‌ നയിച്ച പൊലീസിനെ നേര്‍വഴിക്ക്‌ നയിക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ തനിക്ക്‌ വേണ്ടത്ര അവസരം കിട്ടിയിട്ടും ചെയ്‌തില്ലെന്ന തിരിച്ചറിവ്‌ എപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക്‌ ഉണ്ടാവുമോ? ജിഷ്‌ണുവിന്റെ ആത്മഹത്യ, വാളയാര്‍ സംഭവം, നക്‌സലൈറ്റുകളുടെ കൊല തുടങ്ങി കഴിഞ്ഞ നാലര കൊല്ലത്തിനിനിടെ കേരളം സാക്ഷ്യം വഹിച്ച പല സംഭവങ്ങളിലും പൊലീസ്‌ കടുത്ത അനീതി കാട്ടിയതിന്‌ താന്‍ ഉത്തരവാദിയാണെന്ന്‌ ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം മനസിലാക്കുകയും തിരുത്തല്‍ നടപടികള്‍ കര്‍ശനമായി സ്വീകരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ കാക്കിയുടെ ധാര്‍ഷ്‌ട്യത്തിന്‌ നാം വീണ്ടും സാക്ഷ്യം വഹിക്കുന്ന ഗതികേട്‌ ഉണ്ടാകുമായിരുന്നില്ല.

നക്‌സലൈറ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ പ്രത്യേക സേനയെ ചെല്ലും ചെലവും കൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്ന സര്‍ക്കാരാണ്‌ നമ്മുടേത്‌. പക്ഷേ നക്‌സലൈറ്റുകളുടെ നീതിബോധം പോലും ഈ ജനാധിപത്യ സര്‍ക്കാരിന്‌ ഇല്ല എന്ന്‌ ആ സര്‍ക്കാരിന്‌ കീഴിലുള്ള പൊലീസ്‌ ആവര്‍ത്തിച്ചു ചെയ്യുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ പറയാതെ നിവൃത്തിയില്ല. പൊലീസ്‌ ചെയ്യുന്ന ഓരോ അനീതിയും സര്‍ക്കാരിന്റെ അക്കൗണ്ടിലാണ്‌ പെടുകയെന്ന്‌ ബഹുമാന്യനായ മുഖ്യമന്ത്രി തിരിച്ചറിയണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.