ജൂഡീഷ്യറിയുടെ വിശ്വാസ്യതയും അത് കാത്തുസൂക്ഷിക്കാനായി നിയോഗിക്കപ്പെട്ടവരുടെ സാമാന്യബോധവും ഇല്ലാതാകുമ്പോള്‍ ഒരു ആധുനിക രാഷ്ട്രമെന്ന നിലയില്‍ നാം വളരെ വളരെ പിറകോട്ടാണ് പോകുന്നത്. പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഏത് കാലത്തിരുന്നാണ് ഒരു രാജ്യത്തെ നിയമസംവിധാനത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ഇത്തരമൊരു ചോദ്യം ചോദിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തുകയേ നമുക്ക് നിവൃത്തിയുള്ളൂ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ പോക്സോ കേസ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. സ്വാഭാവികമായും ചീഫ് ജസ്റ്റിസിന് ദല്ലാള്‍ പണി കൂടിയുണ്ടോ എന്ന സംശയം ഈ ചോദ്യം കേള്‍ക്കുന്നവര്‍ക്ക് തോന്നാവുന്നതാണ്.
പീഡിതയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണെങ്കില്‍ പ്രശ്നം കുറയും, ഇല്ലെങ്കില്‍ കുറെ അനുഭവിക്കേണ്ടി വരും എന്ന മട്ടിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് വിചാരണ വേളയില്‍ പറഞ്ഞത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനു ശേഷം വിവാഹം ചെയ്താല്‍ പ്രതി ചെയ്ത കുറ്റം നിയമപരമായി ഇല്ലാതാകുമോ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത്? ചീഫ് ജസ്റ്റിസിന്റെ യുക്തി അനുസരിച്ചാണെങ്കില്‍ കൊലപാതകം ചെയ്തവന് കൊല ചെയ്യപ്പെട്ടയാളുടെ ബന്ധുക്കളെ പരിപാലിക്കാമെന്നേറ്റാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമല്ലോ!
റിപ്പോര്‍ട്ടര്‍ ടിവിയുടെ തലവന്‍ അര്‍ണാബ് ഗോസ്വാമിക്ക് അതിവേഗ ജാമ്യം അനുവദിച്ചതു വഴി സുപ്രിം കോടതി അധികാര സ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഭപ്രിവിലെജ്ഡ്’ ആയ ചിലരെ രക്ഷിക്കാന്‍ എന്തുമാത്രം ധൃതിപ്പെടുന്നു എന്ന് നാം കണ്ടതാണ്. അത് ചില പ്രിവിലെജുകള്‍ വെച്ചനുഭവിക്കുന്ന ഒരാള്‍ക്കുള്ള ഔദാര്യം ആയിരുന്നു. അതേ സമയം അത്തരം യാതൊരു പ്രിവിലെജും അവകാശപ്പെടാനില്ലാത്ത ഒരു ബലാത്സംഗ പ്രതിയോട് പീഡിതയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണെങ്കില്‍ വലിയ പ്രയാസം കൂടാതെ തടിയൂരാം എന്ന മട്ടില്‍ ഒരു സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറയുന്നത് അദ്ദേഹത്തിന്റെ വികലമായ മനോഭാവത്തിന്റെ പ്രതിഫലനമാകാനേ തരമുള്ളൂ. പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പൊറുക്കാനാകുന്നതാണ് കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും ഹീനമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന ബലാത്സംഗമെന്ന് പരമോന്നത നീതിപീഠത്തിന്റെ അപ്പോസ്തലന്‍ കരുതുന്നുവെങ്കില്‍ നാം ജീവിക്കുന്നതു എന്തു തരം രാജ്യത്തിലാണെന്ന് സ്വയം നിന്ദിക്കുകയേ നിവൃത്തിയുള്ളൂ.
ഇത്തരം ജഡ്ജിമാര്‍ നമ്മുടെ നീതിന്യായ സംവിധാനത്തെ എല്ലാ അര്‍ത്ഥത്തിലും അവഹേളിക്കുകയാണ് ചെയ്യുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ഫ്യൂഡല്‍ മനോഭാവവും കൈയാളുന്ന വ്യക്തികളുടെ കൈയില്‍ നീതിന്യായ സംവിധാനം എത്തുമ്പോള്‍ പ്രാകൃതമായ വിധികള്‍ പതിവാകുന്നതില്‍ അത്ഭുതമില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.