സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്‌തരാകുന്ന പല വ്യക്തികള്‍ക്കും സെലിബ്രിറ്റികളുടെ പരിവേഷമാണ് ലഭിക്കുന്നത്. നിലപാടുകളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ ആക്‌ടിവിസ്റ്റിന്റെ വ്യാജപ്രൊഫൈലുകള്‍ സൃഷ്‌ടിച്ചെടുക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ചിലരുടെ കാര്യത്തില്‍ അത്തരം പ്രതിച്ഛായ കുമിള പൊട്ടുന്നതു പോലെ ഇല്ലാതാകുന്നതു കാണാറുണ്ട്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ എന്‍.പ്രശാന്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ സെലിബ്രിറ്റി പരിവേഷം നേടിയെടുത്ത വ്യക്തിയാണ് എന്‍.പ്രശാന്ത്. കോഴിക്കോട് കളക്‌ടറായിരിക്കെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചതിലൂടെയാണ് കളക്‌ടര്‍ ബ്രോ എന്ന ഓമനപ്പേര് പ്രൊഫൈലിനൊപ്പം ചേര്‍ത്തിരിക്കുന്ന അദ്ദേഹം അത്തരമൊരു പരിവേഷത്തിലേക്ക് ഉയര്‍ന്നത്. ലൈക്കും ഷെയറും പെരുക്കിയെടുക്കാന്‍ വേണ്ട പൊടിക്കൈകളൊക്കെ ഈ സെലിബ്രിറ്റി ഐഎഎസ് ഉദ്യോഗസ്ഥന് നല്ല വശമാണ്. എന്നാല്‍ പുറമെ തികഞ്ഞ പുരോഗമനവാദിയുടെ പരിവേഷമണിഞ്ഞ ചില സോഷ്യല്‍ മീഡിയാ ആക്‌ടിവിസ്റ്റുകള്‍ക്കു സംഭവിക്കുന്നതു പോലെ ആ പൊയ്‌മുഖം പൊഴിഞ്ഞുവീഴുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
വിവാദത്തിലായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചത് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ തലപ്പത്ത് ഇരിക്കുന്ന പ്രശാന്താണ്.ഇതേ കുറിച്ച് അഭിപ്രായം ആരാഞ്ഞ് വാട്‌സ്‌ആപ്പിലൂടെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും അത് വിവാദമായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയുമാണ് പ്രശാന്ത് ചെയ്‌തത്. സ്‌ത്രീപക്ഷ നിലപാടുമായി ഫേസ്‌ബുക്കില്‍ എഴുതികൂട്ടിയ പോസ്റ്റുകള്‍ക്ക് ലൈക്കുകള്‍ നേടിയെടുത്ത വ്യക്തിയാണ് ഇത്തരത്തില്‍ ഒരു സ്‌ത്രീയെ പരസ്യമായി അധിക്ഷേപിക്കാന്‍ മുതിര്‍ന്നത്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിന്റെ പേരില്‍ പ്രശാന്തിനെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ പ്രശാന്തിനെതിരെ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ പരസ്യമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരം വിവാദപരമായ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ധൈര്യം കാട്ടിയ ആള്‍ അതേ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നു മേഴ്‌സികുട്ടിയമ്മ പറയുന്നു.
മാധ്യമപ്രവര്‍ത്തകക്ക് തന്റെ ഫോണില്‍ നിന്നും അശ്ലീല ഇമോജി അയച്ചത് വിവാദമായപ്പോള്‍ അത് തന്റെ ഭാര്യ അയച്ചതാണെന്ന വിശദീകരണമാണ് പ്രശാന്ത് നല്‍കിയത്. ഒരു മന്ത്രിയാണ് മാധ്യമപ്രവര്‍ത്തകയോട് ഇത്തരത്തില്‍ പെരുമാറുകയും അതിനു ശേഷം ഭാര്യയെ മറയാക്കി വിശദീകരണം നല്‍കുകയും ചെയ്‌തതെങ്കില്‍ അയാള്‍ എത്ര വലിയ വിവാദത്തിലായിരിക്കും ചെന്നുപെടുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേ സമയം സിവില്‍ സര്‍വീസ് നല്‍കുന്ന പരിരക്ഷയും ഗര്‍വും ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഏതുതരത്തിലുള്ള മാനസിക വൈകൃത പ്രകടനവും നടത്തിയതിനു ശേഷം യാതൊരു ചാഞ്ചല്യവുമില്ലാതെ മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കുന്നു. മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉന്നത സ്ഥാനങ്ങളില്‍ വാഴുന്ന നാട്ടില്‍ പ്രശാന്തിനെ പോലുള്ളവര്‍ക്ക് മ്ലേച്ഛമായ പ്രവൃത്തികള്‍ ചെയ്യാനും അതിനെ ന്യായീകരിക്കാനും ധൈര്യം ലഭിക്കുന്നത് രാഷ്‌ട്രീയക്കാര്‍ക്കില്ലാത്ത പരിരക്ഷ ഈ ഉദ്യോഗസ്ഥമാടമ്പികള്‍ക്കുണ്ട് എന്നതു കൊണ്ടു മാത്രമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.