Editorial

ഉദ്യോഗാര്‍ത്ഥികളേ, ആ കട്ടില്‍ കണ്ട്‌ പനിക്കേണ്ട….

 

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പിഎസ്‌സി റാങ്ക്‌ ലിസ്റ്റിലുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനപരമായ സര്‍ക്കാര്‍ നയത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നു: “താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ നിര്‍ത്തിവെക്കുന്ന നടപടി തല്‍ക്കാലം മാത്രം. എല്‍ഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയാല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തും.” സ്വജനപക്ഷപാതമാണ്‌ എല്‍ഡിഎഫിന്റെ നയമെന്ന്‌ ഇതിനേക്കാള്‍ വ്യക്തമായി പറയാന്‍ ഒരു മുഖ്യമന്ത്രിക്ക്‌ സാധിക്കില്ല. പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ തസ്‌തികകളില്‍ സ്ഥിരപ്പെടുത്തുന്നതില്‍ യാതൊരു അന്യായവും കാണാത്ത ഒരു മുന്നണിയാണ്‌ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്‌.

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കുന്നതിന്‌ സമാനമായാണ്‌ പിഎസ്‌സി റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്‌. മാസങ്ങള്‍ക്കു മുമ്പ്‌ പാര്‍ലമെന്റ്‌ പാസാക്കിയ കൃഷി നിയമങ്ങള്‍ കര്‍ഷകര്‍ക്ക്‌ ഒരു ദോഷവും ചെയ്യില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്‌. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കാര്‍ഷിക വിപണന മേഖലയിലേക്ക്‌ യഥേഷ്‌ടം കടന്നുവരാന്‍ അവസരം നല്‍കുന്ന കൃഷി നിയമങ്ങള്‍ തങ്ങള്‍ക്ക്‌ എന്തു ഗുണമാണ്‌ ചെയ്യുകയെന്ന്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഇതുവരെ ബോധ്യമായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ പിഎസ്‌ സി റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്‌. പിഎസ്‌സിക്ക്‌ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുകയും വിവിധ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകികയറ്റുന്നത്‌ പതിവാക്കിയിരിക്കുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌ തങ്ങള്‍ക്ക്‌ ഗുണകരമാകുന്നതെന്ന്‌ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളും ചോദിക്കുന്നു. തങ്ങളുടെ ന്യായവാദങ്ങളെ അംഗീകരിക്കാത്ത കര്‍ഷകരെ വൈരാഗ്യ മനോഭാവത്തോടെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ തന്നെ സംസ്ഥാന സര്‍ക്കാരും കൈകൊള്ളുന്നു.

ഇന്ന്‌ മുഖ്യമന്ത്രി പറഞ്ഞ ഒരു പ്രസ്‌താവന പ്രത്യേകം ശ്രദ്ധേയമാണ്‌: “പിഎസ്‌സിക്ക്‌ വിടാത്ത തസ്‌തികകളിലാണ്‌ സ്ഥിരപ്പെടുത്തല്‍ നടന്നത്‌. പിഎസ്‌സി ലിസ്റ്റില്‍ പെട്ട ആര്‍ക്കും അവിടെ നിയമനം നല്‍കാന്‍ സാധിക്കില്ല.” ഈ കട്ടില്‍ കണ്ട്‌ പനിക്കേണ്ട എന്ന്‌ ആവശ്യമായ യോഗ്യതകളും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളോട്‌ പരസ്യമായി പറയാന്‍ മുഖ്യമന്ത്രി കാണിച്ച ചങ്കൂറ്റം അപാരം തന്നെ. സര്‍ക്കാര്‍ സര്‍വീസിലുള്ള 30 ശതമാനം ജീവനക്കാര്‍ മാത്രമാണ്‌ പിഎസ്‌സി വഴി നിയമനം നേടിയിട്ടുള്ളത്‌. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും മാറ്റിനിര്‍ത്തിയാല്‍ സര്‍ക്കാര്‍ സര്‍വീസിലെ 50 ശതമാനം പേരും പിന്‍വാതില്‍ വഴി ജോലി നേടിയവരാണ്‌. പിഎസ്‌സിക്ക്‌ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ മൂലമാണ്‌ ഇത്രയും ക്രമം തെറ്റിയ നിയമനങ്ങള്‍ നടന്നത്‌. അത്തരം നിയമനം ഇനിയും തുടരുമെന്നും അങ്ങനെയുള്ള തസ്‌തികകളില്‍ ജോലി നേടാനുള്ള യോഗ്യത പാര്‍ട്ടി ബന്ധം, ബന്ധുത്വം തുടങ്ങിയവയാണെന്നും അത്തരം യോഗ്യതകളൊന്നുമില്ലാത്ത അക്കാദമിക്‌ പശ്ചാത്തലം മാത്രമുള്ളവര്‍ മനസിലാക്കിയിരിക്കണമെന്നാണ്‌ മുഖ്യമന്ത്രി ഭംഗ്യന്തരേണ പറയുന്നത്‌. അന്യായം തുടരുമെന്ന്‌ പച്ചയായി പറയുന്നതില്‍എല്ലാ കാലത്തു മുള്ള ഭരണാധികാരികൾക്കും ഒരേ സ്വരമാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.