ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. ഈമാസം 18 നായിരുന്നു സഞ്ജയ് കുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നത്.
സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പടെ രാഷട്രീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ വിശ്വസ്തനായ എസ്.കെ മിശ്രയ്ക്ക് സര്‍വ്വീസ് കാലാവധി നീട്ടിനല്‍കിയത്. കേന്ദ്ര സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ബാലേഷ് കുമാര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി എസ്.എം സഹായ്, മുംബൈയിലെ ആദായ നികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അമിത് ജെയിന്‍ എന്നിവരെ ഇ.ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും നിലവില്‍ അന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്താണ് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.