കെ.അരവിന്ദ്
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ് ഡിമാന്റ് ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത് എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട് ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യത്തിന് കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.
സപ്ലൈ സുഗമമാകണമെങ്കില്‍ ഡിമാന്റ് ഉണ്ടാകണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിമാന്റുള്ളിടത്ത് മാത്രമേ സപ്ലൈ നടത്തിയിട്ട് കാര്യമുള്ളൂ. ഇത് പരമ്പരാഗത ധനതത്വശാസ്‌ത്രത്തിന്റെ അടിസ്ഥാന തത്വമാണ്. അതേ സമയം ആദ്യം നിക്ഷേപം നടത്തുകയും അതുവഴി ഡിമാന്റ് സൃഷ്‌ടിച്ചെടുക്കുകയും ചെയ്യുന്ന പരമ്പരാഗതമല്ലാത്ത രീതിയുമുണ്ട്.
ഇതില്‍ ഏത് രീതിയാണ് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ അനുവര്‍ത്തിക്കേണ്ടത്? ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായ ചൈന ആ നിലയിലെത്തുന്നതിനായി പരമ്പരാഗതമല്ലാത്ത രണ്ടാമത്തെ രീതിയാണ് വിജയകരമായി പ്രയോഗിച്ചത്. `സര്‍ക്കാര്‍ സ്‌പോണ്‍ സേര്‍ഡ് ഇകോണമി’യായ ചൈനയില്‍ സര്‍ക്കാരിന്റെ പിന്തുണയോടു കൂടി വിപുലമായ നിക്ഷേപം നടത്തുകയും അതു വഴി ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കുകയുമാണ് ചെയ്‌തത്. നിക്ഷേപം കയറ്റുമതി കേന്ദ്രിതമായ വരുമാനത്തിനും വളര്‍ച്ചക്കും വഴിയൊരുക്കി. മറുഭാഗത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെ സ്വാഭാവികമായും ആഭ്യന്തര ഡിമാ ന്റ് മെച്ചപ്പെട്ടു. ഈ ഡിമാന്റിന് അനുസൃതമായ സപ്ലൈക്ക് വേണ്ട സാഹചര്യം നേര ത്തെ നടത്തിയ നിക്ഷേപത്തിലൂടെ ഒരുങ്ങികഴിഞ്ഞിരുന്നു. ലോകത്ത് ദ്രുതഗതിയില്‍ വള ര്‍ച്ച കൈവരിച്ച മറ്റിടങ്ങളിലും നിക്ഷേപ ത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.
എന്നാല്‍ ഇന്ത്യയുടെ സ്ഥിതി തീര്‍ത്തും വ്യത്യസ്‌തമാണ്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന ഇന്ത്യ എന്നും ഡിമാ ന്റിലും ഉപഭോഗത്തിലും അധിഷ്‌ഠിതമായ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഡിമാന്റിന് അനുസൃതമായ സപ്ലൈ സാധ്യമാക്കാന്‍ പല മേഖലകളിലും നമുക്ക് സാധിച്ചുമില്ല. മൂലധന നിക്ഷേപങ്ങളു ടെ അപര്യാപ്‌തത തന്നെയായിരുന്നു അതിന് പ്രധാന കാരണം. അതുകൊണ്ട് ഇറക്കുമതിയെ നമുക്ക് കാര്യമായി ആശ്രയിക്കേണ്ടി വരുന്നു. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസന രംഗ ത്ത് നിക്ഷേപിക്കുന്നത് പ്രധാനമായും സര്‍ക്കാരാണ്. സര്‍ക്കാര്‍ മുഖ്യമായും നിക്ഷേപം നടത്തുന്ന ഒരു മേഖലയിലും ആവശ്യത്തിന് സപ്ലൈ ഉണ്ടാകുന്നില്ല.
സര്‍ക്കാര്‍ ഗണ്യമായി നിക്ഷേപിക്കുന്നതില്‍ നിന്നും സ്വകാര്യ നിക്ഷേപം വളരുന്നതിലേക്കുള്ള മാറ്റം സംഭവിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യ ഒരു `നിക്ഷേപ കേന്ദ്രിത സമ്പദ്‌വ്യവസ്ഥ’യായി മാറുകയുള്ളൂ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ഒരു പ്രധാന പ്രതീ ക്ഷ സ്വകാര്യ നിക്ഷേപം വര്‍ധിക്കുമെന്നതായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. ആഭ്യന്തര നിക്ഷേപകര്‍ പോലും കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതിന് മടിക്കുന്ന കാഴ്‌ചയാണ് സമീപകാലത്ത് നാം കാണുന്നത്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ജിഎസ്‌ടി നടപ്പിലാക്കുകയും കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തതു പോലുള്ള ചില സുപ്രധാന നടപടികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മുതിര്‍ന്നെങ്കിലും അതൊന്നും സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായ ഫലങ്ങള്‍ സൃഷ്‌ടിച്ചില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മൂലധന നിക്ഷേപം സംഭവിക്കണമെങ്കില്‍ ഡിമാന്റ് ശക്തിപ്പെടണം. ഇന്ത്യ പ്രധാനമായും ആഭ്യന്തര ഉപഭോഗത്തില്‍ അധിഷ്‌ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്. ചൈനയെ പോലെ വരുമാനത്തിന്റെ ഗണ്യമായ പങ്കും കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന രാജ്യമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഡിമാന്റ് ശക്തമാണെന്ന തോന്നല്‍ നിക്ഷേപകരിലുണ്ടായാല്‍ മാത്രമേ കൂടുതല്‍ നിക്ഷേപങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാകുകയുള്ളൂ.
കോവിഡ്-19 സപ്ലൈയെയും ഡിമാന്റിനെയും ഒരു പോലെ നിലംപരിശാക്കുകയാണ് ചെയ്‌തത്. ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയുകയും ജനങ്ങളുടെ വരുമാന നഷ്‌ടം മൂലം ഡിമാന്റ് ഇടിയുകയും ചെയ്‌തു. രണ്ട് തരത്തിലാണ് ഈ സാഹചര്യത്തെ സര്‍ക്കാര്‍ നേരിടേണ്ടത്. ജനങ്ങളുടെ വരുമാനം കുറയുകയും തൊഴില്‍ നഷ്‌ടം വ്യാപകമാവുകയും ചെയ്യുമ്പോള്‍ അവരുടെ കൈ യില്‍ പണമെത്തിക്കുന്ന ഉത്തേജക നടപടികളിലൂടെ ഡിമാന്റ് വീണ്ടും സൃഷ്‌ടിക്കാനും അതുവഴി മാന്ദ്യത്തില്‍ നിന്ന് കര കയറാനു ള്ള വഴികള്‍ തുറയ്‌ക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ജനങ്ങളുടെ കൈയിലേക്ക് കൂടുതല്‍ പണമെത്തുന്നതിനുള്ള വഴികള്‍ തുറയ്‌ക്കുകയാണ് ചെയ്യേണ്ടതെന്നാണ് രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി, അമര്‍ത്യസെന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നത്. ഉപഭോഗം ശക്തിപ്പെടുത്തുക മാത്രമാണ് മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്.
ഡിമാന്റിനെ ശക്തിപ്പെടുത്തുന്ന നടപടിക്കൊപ്പം ചെയ്യേണ്ട മറ്റൊരു നീക്കം സപ്ലൈ മെച്ചപ്പെടുത്തുന്നതിനായി ഉല്‍പ്പാദന മേഖലയ്‌ക്ക് നല്‍കേണ്ട പ്രോത്സാഹനമാണ്. കോവിഡിനെ തുടര്‍ന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച ചൈനയോടുള്ള വിരോധം ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചില നീക്കങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്താനായി നടത്തിയിട്ടുണ്ടെങ്കിലും അത് പര്യാപ്‌തമല്ല. സര്‍ക്കാരിന് സമഗ്രമായ ഒരു ആസൂത്രണം തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കോവിഡിന്റെ ആഘാതം മൂലം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 23.9 ശതമാനമായാണ് കുറഞ്ഞത്. മിക്കവാറും സമ്പദ്‌വ്യവസ്ഥയുടെ താഴേക്കുള്ള പോക്കിന്റെ ഗതി അടിത്തട്ട് കണ്ടു കഴിഞ്ഞുവെന്ന് പറയാം. ഇപ്പോഴത്തെ നിലയില്‍ എടുക്കുന്ന ഓരോ അനുകൂല നടപടിയും വളരെ വേഗം സമ്പദ്‌വ്യവസ്ഥയുടെ അതിജീവനത്തിന് സഹായകമാകും. നടപടികള്‍ വൈകിപ്പിക്കുന്നത് അവസരം കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.