Kerala

ആദ്യകാല മലയാള ചലച്ചിത്ര നടൻ സുനിൽ അന്തരിച്ചു

 

മലയാള സിനിമയില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച നടന്‍ സുനില്‍ എന്ന അറിയപ്പെടുന്ന കെ സി കെ ജബ്ബാര്‍ അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് മംഗളൂര്‍ യോനപ്പായ ആശുപത്രില്‍ വെച്ചാണ് മരണം.

1970ല്‍ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ സത്യന്‍ സാറിന്റെ സഹോദരന്‍ സത്യനേശൻ സംവിധാനം ചെയ്ത ‘അക്കരപ്പച്ച’ എന്ന സിനിമയിലൂടെ സത്യനോടപ്പം നായക വേഷം കൈകാര്യം ചെയ്ത് കൊണ്ടായിരുന്നു സിനിമയിലെ തുടക്കം. ജയഭാരതി ആയിരുന്നുനായിക. പിന്നീട് ഐ വി ശശിയുടെ അയല്‍ക്കാരി, എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കൊപ്പം ആനന്ദം പരമാനന്ദം, ജെ സി കുറ്റിക്കാടിന്റെ ചിത്രം പി ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ചിത്രം എല്ലാ ഭാഷയിലും ഡബ് ചെയ്ത ജഗദ് ഗുരു ആദിശങ്കരന്‍, അങ്ങിനെ നായകനായും ഉപനായകനായും അൻപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

കണ്ണൂര്‍ ചിറക്കല്‍ കെ സി കെ ഹൗസില്‍ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി കെ ജബ്ബാര്‍. നാടക രംഗത്ത് സജീവമായിരുന്നു ജബ്ബാര്‍ അങ്ങിനെ സിനിമയിലെത്തിപ്പെടുകയും ചെയ്തു. അക്കരപ്പച്ച സിനിമയില്‍ അഭിനയിക്കുമ്പോൾ സത്യനായിരുന്നു സിനിമ ലോകത്ത് നീ സുനില്‍ എന്ന നാമത്തിലറിയപ്പെടണമെന്നു ആവശ്യപ്പെട്ടിരുന്നു. ജബ്ബാറിന്റെ ഭാര്യ ഒരു വര്‍ഷം മുൻപ് മരണപ്പെട്ടിരുന്നു. ഏക മകന്‍ ജംഷീര്‍ ദുബൈയില്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്നു.

മമ്മൂട്ടി, സുകുമാരന്‍, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അഞ്ജാതം തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.

മരണ സമയത്ത് മകന്‍ കൂടെയുണ്ടായിരുന്നു. ഭാവാഭിനയത്തിന് അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അവസാനം 2018ല്‍ ഗുരുവായൂരില്‍ വെച്ച്‌ ഗോകുലം ഗോപാലന്‍ ജബ്ബാറിന്ന് പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു ജബ്ബാര്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.