Kerala

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പി.ബിജുവിനെ അനുസ്മരിച്ച് ഇ.പി. ജയരാജന്‍

 

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന പി.ബിജുവിനെ അനുസ്മരിച്ച് മന്ത്രി ഇ.പി ജയരാജന്‍. ‘പ്രളയകാലത്തും കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും യുവാക്കളെ കോര്‍ത്തിണക്കി കേരളത്തില്‍ അങ്ങോളമിങ്ങോളം സഹായമെത്തിക്കുന്നതിനു പി. ബിജുവിന്റെ നേതൃത്വത്തിലുള്ള യൂത്ത് ആക്ഷന്‍ ഫോഴ്സ് കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു. ലോക് ഡൗണ്‍കാലത്തും മരുന്നും ആഹാരവും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ യൂത്ത് ആക്ഷന്‍ ഫോഴ്സ് സജീവമായി നിന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. പരിശീലന പദ്ധതികള്‍ ഇടുക്കി, ദേവികുളം ഭാഗത്ത് നടന്നുവരവേയാണ് ബിജുവിന്റെ വിയോഗം. ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം എന്നും നന്ദിയോടെ സ്മരിക്കും.’ -ഇ.പി ജയരാജന്‍ പറഞ്ഞു. പി.ബിജു അനുസ്മരണം ‘പി. ബി ഒരോര്‍മ്മ’ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍:

വസ്തുതകളെ ദീര്‍ഘവീക്ഷണത്തോടെയും പക്വതയോടെയും സമീപിച്ച ബിജു നാടിന്റെ നന്മയെ ലക്ഷ്യമാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനും ജനകീയ നേതാവുമായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഓരോന്നും അതിലേറെയും പക്വതയോടെയും ദീര്‍ഘവീക്ഷണത്തോടെ പൂര്‍ത്തീകരിക്കാന്‍ ബിജുവിനെ കൊണ്ടു കഴിഞ്ഞിരുന്നു. നാടിന്റെ നന്മക്കായി ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി തന്നെ പങ്കെടുത്ത വിദ്യാര്‍ത്ഥി ബിജു പ്രസ്ഥാനത്തിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉയര്‍ന്നുവന്ന നേതാവായിരുന്നു. ബിജുവിന് ഇനിയും ഏറെ ദൂരം മുന്നോട്ട് നടക്കാന്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് കൊവിഡ് അപകടകാരിയായി കടന്നു വന്നതും ബിജുവിനെ ജീവന്‍ തട്ടിയെടുത്തതും. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലംമുതല്‍ക്കേ ജനങ്ങള്‍ക്കിടയില്‍ നേതാവായി ഉയര്‍ന്നു വരുകയായിരുന്നു ബിജു. ഏറ്റവും ദുഷ്‌കരമായ പന്ഥാവിലൂടെ ആണ് ജീവിതത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്നത്.ജന്മനാ തന്നെ അംഗവൈകല്യം ഉണ്ടായിരുന്നെങ്കിലും ബിജുവിന്റെ പൊതുപ്രവര്‍ത്തനത്തിനു ഇതൊന്നും തടസമായിരുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി ബിജു എന്നും രംഗത്തുണ്ടായിരുന്നു. എല്ലാവരും ദര്‍ശിക്കുന്ന അസാധാരണ പ്രതിഭാ ശേഷി തെളിയിച്ചു ഒപ്പമുള്ളവരെ ചേര്‍ത്തുപിടിക്കാനും കാര്യങ്ങളില്‍ ഗൗരവത്തോടെ ഇടപെടല്‍ നടത്താനും ബിജുവിനായി.

യുവജന ക്ഷേമ ബോര്‍ഡിനെ ഇത്രയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയത് ബിജുവിനെ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കൊണ്ടു മാത്രമാണ്. എപ്പോഴും ചിരിച്ചുകൊണ്ട് കാര്യങ്ങളെ സമീപിക്കുകയും പ്രവര്‍ത്തകരോടും സഹപ്രവര്‍ത്തകരോട് ഇടപെടുന്ന ബിജുവിനെ മികച്ച വിപ്ലവകാരി, പോരാളി, യുവ സേനാനി എന്നിങ്ങനെ ഏതു വാക്കുകൊണ്ട് അടയാളപ്പെടുത്തിയാല്‍ പോലും മതിയാകില്ല. യുവജന ക്ഷേമ ബോര്‍ഡിനെ കഴിഞ്ഞ നാലരക്കൊല്ലം കൊണ്ടു യുവാക്കള്‍ക്കിടയില്‍ സ്വീകാര്യമാക്കി തീര്‍ത്ത പി. ബിജു മടങ്ങുന്നത് ഒരുപിടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു കൊണ്ടാണ്. യുവജന ക്ഷേമ ബോര്‍ഡിന്റെ കഴിഞ്ഞ കുറേകാലത്തെ മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു സജീവമാക്കി നിലനിര്‍ത്തി. പ്രളയകാലത്തും കൊവിഡ് എന്ന മഹാമാരികാലത്തും ബിജു തയാറാക്കിയെടുത്ത യൂത്ത് ബ്രിഗേഡ് കേരളത്തിന്റെ പ്രശംസ പിടിച്ചു പറ്റി.

പ്രളയകാലത്തും കൊവിഡ് ലോക്ക്ഡൗണ്‍ സമയത്തും യുവാക്കളെ കോര്‍ത്തിണക്കി കേരളത്തില്‍ അങ്ങോളമിങ്ങോളം സഹായമെത്തിക്കുന്നതിനു പി. ബിജുവിന്റെ നേതൃത്വത്തിലുള്ള യൂത്ത് ആക്ഷന്‍ ഫോഴ്സ് കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു. ലോക് ഡൗണ്‍കാലത്തും മരുന്നും ആഹാരവും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ യൂത്ത് ആക്ഷന്‍ ഫോഴ്സ് സജീവമായി നിന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. പരിശീലന പദ്ധതികള്‍ ഇടുക്കി, ദേവികുളം ഭാഗത്ത് നടന്നുവരവേയാണ് ബിജുവിന്റെ വിയോഗം. ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം എന്നും നന്ദിയോടെ സ്മരിക്കും.

കേരളത്തിലെ മക്കളെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കളെ തീര്‍ക്കാന്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു നടത്തിയ കഠിനാധ്വാനം മറക്കാന്‍ പറ്റില്ല. ബിജുവിന് അനുയോജ്യമായ ഒരു സ്മാരകം നിര്‍മിക്കാന്‍ യുവജനക്ഷേമബോര്‍ഡ് മുന്‍കൈയെടുക്കണമെന്നും അതിലൂടെ ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും എല്ലാവരും സ്മരിക്കുമെന്നും മന്ത്രി. ആത്മാര്‍ഥതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ ബിജുവെന്ന നേതാവിന്റെ വേര്‍പാട് ഒരിക്കലും താങ്ങാന്‍ കഴിയുന്നില്ല എന്ന് പ്രമുഖ ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍ അനുസ്മരിച്ചു. കെഎഎസ് പോലുള്ള മത്സര പരീക്ഷകള്‍ക്കായി യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയ ബിജു പാവപ്പെട്ട യുവാക്കള്‍ക്കും കുട്ടികള്‍ക്കും പഠന സൗകര്യമൊരുക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്നുവെന്നു മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഓര്‍മിച്ചു. യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ മഹേഷ് കത്ത് അധ്യക്ഷനായിരുന്നു. കേരള ഓട്ടൊമൊബൈല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ കരമന ഹരി, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജറോം, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബോര്‍ഡ് അംഗം വി.പി റജീന, മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍ , ജില്ലാ കേര്‍ഡിനേറ്റര്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.