പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണമെന്ന് സിപിഐ പാർലമെന്ററി പാർട്ടിനേതാവും ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നേരിട്ട് ബാധിക്കുന്ന വലിയവിഭാഗം ജനങ്ങൾ ഈ രണ്ടു ഭാഷകളും എഴുതാനോ വായിക്കാനോ അറിയാത്തവരാണ്. അതുകൊണ്ട് ഈ പ്രക്രിയയിൽ നിന്ന് അവർപുറത്താകാനിടയാകുമെന്ന് ബിനോയ് വിശ്വം കേന്ദ്ര വനം പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർക്ക് നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലുണ്ടായിട്ടും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന 22ഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പ്രസ്തുതഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും ബന്ധപ്പെട്ട എല്ലാവരുമായുമുള്ള അഭിപ്രായ രൂപീകരണത്തിനായി ആദിവാസി മേഖലകളിൽ പ്രത്യേകിച്ച് പൊതുചർച്ച സംഘടിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.