ദുബായ് എക്‌സ്‌പോയ്ക്കായി ഒരുക്കിയ മേഖല സ്മാര്‍ട് സിറ്റിയായി ഇനി മാറും.സ്റ്റാര്‍ട്അപ്പ് സംരംഭങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വാടകയിളവ്, സേവന സബ്‌സിഡി തുടങ്ങിയ സൗകര്യങ്ങള്‍
ദുബായ് : എക്‌സ്‌പോ 2020 യ്ക്കായി തയ്യാറാക്കിയ മേഖലയാകെ മേള കഴിയുന്നതോടെ സ്റ്റാര്‍ട്അപ്പുകള്‍ക്കായുള്ള സ്മാര്‍ട് സിറ്റിയായി മാറും.
സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വാടക ഒഴിവാക്കിയും വീസ ഇളവുകള്‍ നല്‍കിയും മറ്റുമുള്ള പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു.
സ്മാര്‍ട് മൊബിലിറ്റി, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലുള്ള സ്റ്റാര്‍ട്അപുകളെയാണ് പരിഗണിക്കുക. ഇതിനായി എണ്‍പതു രാജ്യങ്ങളില്‍ നിന്നുമുള്ള അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികളെ അടുത്തമാസം പ്രഖ്യാപിക്കും.
ഡിസ്ട്രിക്റ്റ് 2020 എന്നാണ് ഈ മേഖല ഇപ്പോള്‍ അറിയപ്പെടുന്നത്. 129 രാജ്യങ്ങളില്‍ നിന്ന് മുവ്വായിരത്തോളം രജിസ്‌ട്രേഷനുകള്‍ ഇതിനകം നടന്ന കഴിഞ്ഞു. എന്നാല്‍, ഇതില്‍ നിന്ന് 628 സംരംഭങ്ങളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. ഇതില്‍ നിന്നും അന്തിമ തിരഞ്ഞെടുപ്പ് നടത്തിയാകും കമ്പനികളെ തീരുമാനിക്കുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്അപ്പുകളില്‍ ഇന്ത്യയില്‍ നിന്നുള്ളവയും ഉള്‍പ്പെട്ടിട്ടുണ്ട്.
സ്റ്റാര്‍ട്അപ്പുകളെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ സ്‌കെയില്‍ടുദുബായില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം, നിക്ഷേപം, വിദഗ്ദ്ധരുടെ ഗൈഡന്‍സ്, രാജ്യാന്തര വിപണിയിലേക്കുള്ള പ്രവേശനം എന്നിവ സാധ്യമാക്കിക്കൊടുക്കു.ം.
ഇന്‍കുബേറ്റര്‍, ആക്‌സലറേറ്റര്‍ ലോഞ്ചിഗ് എന്നീ തലങ്ങളില്‍ എല്ലാ വിധ സഹായവും സ്റ്റാര്‍ട്അപ്പുകള്‍ക്ക് ലഭിക്കും.
കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച യുഎഇയില്‍ സ്റ്റാര്‍ട്അപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഇളവുകള്‍ ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ സംരംഭങ്ങള്‍ ഈ ശ്രേണിയിലേക്ക് വരുമെന്നാണ് ദുബായ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.