Gulf

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

 

ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു ദുബായ് അധികൃതർ എയർ സ്പേസ് അടച്ചത്.

കോവിഡ് -19 പകരുന്നത് തടയാൻ നഗരത്തിലുടനീളം സമഗ്ര സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ടൂറിസം സന്ദർശകർക്ക് ഉറപ്പ് നൽകി. അതേസമയം യാത്രാനുമതി ലഭിക്കാൻ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ അംഗീകൃത പരിശോധനാ ഫലം വിമാനത്താവളത്തിൽ കാണിക്കണം. പരിശോധന നടത്തിയിട്ടില്ല എങ്കിൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാവണം. ഫലം നെഗറ്റീവ് ആയ സഞ്ചാരികൾക്ക് ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല.

എന്നാൽ നെഗറ്റീവ് പരിശോധന ഫലം കയ്യിൽ ഉള്ളവർ രോഗലക്ഷണങ്ങൾ കാണിച്ചാലും പരിശോധനയ്ക്ക് വിധേയരാവണം. ഇതിന്‍റെ ഫലം വരുന്നതുവരെ അവർ ക്വാറന്‍റൈനിൽ കഴിയേണ്ടി വരും. 2019 ൽ 12 ദശ ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.