ദുബായ്: പകര്‍ച്ചവ്യാധി രോഗങ്ങള്‍ ചികിത്സിക്കുന്നതിന് പ്രത്യേകതയുള്ള ഹോസ്പിറ്റാലിറ്റി കെയര്‍ സെന്റര്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) തുറന്നു.ദുബായ് ഇന്‍ഡസ്ട്രിയല്‍ സോണിലെ കേന്ദ്രം മൂന്ന് നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ കോവിഡ് -19 രോഗികളുടെ ചികിത്സക്കായി 88 പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്.
അത്യാധുനിക കേന്ദ്രത്തില്‍ വളരെ സവിശേഷമായ ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, റേഡിയോളജി, ഫോളോ-അപ് സേവനങ്ങള്‍ എന്നിവയുണ്ട്. കൂടാതെ ഏറ്റവും പുതിയ ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും സജ്ജമാണ്. ആവശ്യമെങ്കില്‍ 170 മുറികളിലേക്ക് ഇത് വികസിപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 24×7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇതിനകം നിരവധി കോവിഡ് കേസുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
കേന്ദ്രം ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിചരണം റാഷിദ് ആശുപത്രിയുടെ നടത്തിപ്പിലും മേല്‍നോട്ടത്തിലും ലഭിക്കും. മാഹാമാരിയുടെ തുടക്കം മുതല്‍ ഈ വെല്ലുവിളിയെ നേരിടാന്‍ അതോറിറ്റിക്ക് അതിന്റെ എല്ലാ കഴിവുകളും വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നും ഏതെങ്കിലും സംഭവവികാസങ്ങള്‍ പ്രതീക്ഷിച്ച് മെഡിക്കല്‍ സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡി.എച്ച്.എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഭാവിയില്‍, ഇത് സാംക്രമിക രോഗങ്ങളെ ചികിത്സിക്കുന്നതില്‍ വിദഗ്ധരായ ഒരു അന്താരാഷ്ട്ര കേന്ദ്രമായിരിക്കും. അതേസമയം റേഡിയോളജി, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവക്കുള്ള നൂതന ലബോറട്ടറിയും എപ്പിഡെമോളജിക്കല്‍ ഗവേഷണത്തിനും പഠനത്തിനുമുള്ള നൂതന കേന്ദ്രമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.