Gulf

പുതുവത്സരാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ് സുപ്രീം കമ്മിറ്റി

 

ദുബായ്: ലോകം കോവിഡ് ഭീതിയില്‍ നീങ്ങുമ്പോള്‍ ഇത്തവണ ദുബായില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് പതിവ് ഉത്സവാന്തരീക്ഷം ഉണ്ടാകില്ല. പാര്‍ട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കര്‍ശനമായ വ്യവസ്ഥകളാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംഘാടകര്‍ക്ക് ഒടുക്കേണ്ടി വരുന്നത് കനത്ത പിഴയാണ്.

ന്യൂഇയര്‍ പാര്‍ട്ടികളില്‍ 30 ലധികം പേര്‍ പങ്കെടുക്കരുത് എന്നാണ് ദുബായ് സുപ്രീം കമ്മിറ്റി പുറത്തിറക്കിയ നിബന്ധനകളില്‍ ഏറ്റവും പ്രധാനം. കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പാര്‍ട്ടിയായാലും ഇതില്‍ ഇളവൊന്നുമില്ല. ഇതിലധികം ആളുകളെ പാര്‍ട്ടിയില്‍ പങ്കെടുപ്പിച്ചാല്‍ സംഘാടകര്‍ 50,000 ദിര്‍ഹംസ് (പത്ത് ലക്ഷം രൂപ) ആണ് പിഴ നല്‍കേണ്ടി വരിക. ഇതിനു പുറമെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരും 15,000 ദിര്‍ഹം (മൂന്ന് ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരും.

ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 23 കേന്ദ്രങ്ങളിലായി വിവിധ ആഘോഷ പരിപാടികള്‍ പുതുവത്സര രാവില്‍ അരങ്ങേറും. പുതുവത്സരാഘോഷങ്ങള്‍ക്കു മുന്നോടിയായി വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ദുബായ് പോലീസും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും. ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് ആംബുലന്‍സ് എന്നിവയുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുബായ് മെട്രോയ്ക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ്

പുതുവത്സരം പ്രമാണിച്ച് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്താനിരിക്കുകയാണ് ദുബായ് മെട്രോ. റെഡ് ലൈനില്‍ ഡിസംബര്‍ 31 ന് വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്കു തുടങ്ങുന്ന സര്‍വീസ് ജനുവരി രണ്ടിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു നില്‍ക്കും. ഗ്രീന്‍ ലൈനില്‍ വ്യാഴാഴ്ച രാവിലെ 5.30നാണ് സര്‍വീസ് ആരംഭിക്കുക. ഇത് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് തുടരും. അതോടൊപ്പം ദുബായ് ട്രാം ട്രെയിന്‍ വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ ഇടതടവില്ലാതെ സര്‍വീസ് നടത്തും.

റോഡുകളില്‍ നിയന്ത്രണം ഇങ്ങനെ

മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡും ഊദ് മേത്ത മുതല്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റ് വരെയുമുള്ള റോഡുകളും വൈകിട്ട് നാലു മണി മുതല്‍ അടച്ചിടും. പൊതുഗതാഗതവും എമര്‍ജന്‍സി വാഹനങ്ങളും മാത്രമേ ഇതുവഴി അനുവദിക്കു. അതിനാല്‍ ബൊളിവാര്‍ഡ് ഏരിയയിലും ദുബായ് മാള്‍ പരിസരത്തും ആഘോഷങ്ങള്‍ കാണാന്‍ സീറ്റ് റിസര്‍വ് ചെയ്തവര്‍ നാലു മണിക്കു മുമ്പേ ഇവിടെ എത്തിച്ചേരണം.

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും അടച്ചിടും

വൈകിട്ട് നാലു മണി മുതല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും അടച്ചിടും. അല്‍ സുകൂക് സ്ട്രീറ്റ് രാത്രി എട്ട് മണി മുതലാണ് അടച്ചിടുക. അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റില്‍ ഫസ്റ്റ് ബിസിനസ് ബേയ്ക്കും ട്രേഡ് സെന്ററിനും ഇടയിലുള്ള പ്രദേശത്ത് വൈകിട്ട് ആറ് മുതല്‍ ആഘോഷ പരിപാടികള്‍ അവസാനിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

സൗജന്യ സര്‍വീസുമായി 200 ആര്‍ടിഎ ബസ്സുകള്‍

ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ തിരികെയെത്തിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിലേക്കുള്‍പ്പെടെ ആര്‍ടിഎ 200 സൗജന്യ ബസ് സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 78 ബസ്സുകള്‍ ശെയ്ഖ് സായിദ് റോഡില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭാഗത്തേക്കും ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ വാസല്‍ ക്ലബ്ബിലേക്കും അല്‍ ജാഫിലിയ്യ മെട്രോ സ്റ്റേഷനില്‍ നിന്ന് മുസല്ല അല്‍ ഈദ് പാര്‍ക്കിംഗിലേക്കും സര്‍വീസ് നടത്തും. ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷനില്‍ നിന്ന് നൂര്‍ ബാങ്ക് സ്റ്റേഷനിലേക്ക് 43 ബസ്സുകളും ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ വാസല്‍ ക്ലബ്ബ് പാര്‍ക്കിംഗിലേക്കും അല്‍ ജാഫിലിയ്യ, ദേര സിറ്റി സെന്റര്‍, മുസല്ല അല്‍ ഈദ് പാര്‍ക്കിംഗ് എന്നിവിടങ്ങളിലേക്കും 53 ബസ്സുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ സ്ട്രീറ്റില്‍ നിന്ന് ദേര സിറ്റി സെന്ററിലേക്ക് എട്ടും ബിസിനസ് ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് ദേര സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനിലേക്ക് 18 ഉം ബസ്സുകളാണ് സര്‍വീസ് നടത്തുക.

സുരക്ഷയൊരുക്കുന്നത് 583 പോലീസുകാര്‍

പുതുവത്സരാഘോഷങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളിലെ സുരക്ഷയ്ക്കും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി 583 പോലീസുകാരെ വിന്യസിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 70 അഗ്നി ശമന വാഹനങ്ങളും സജ്ജമാക്കും. ഇതിനു പുറമെ, അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടുന്നതിനായി 200 ആംബുലന്‍സുകളും 685 ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും വിന്യസിക്കുമെന്നും അദികൃതര്‍ അറിയിച്ചു.

 

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.