Gulf

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് ഇമിഗ്രേഷൻ

 

ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക്​ ദുബായ് ഇമിഗ്രേഷൻ സന്ദര്‍ശക വിസ അനുവദിച്ച്‌​ തുടങ്ങി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങിവരാനുള്ള സാധ്യത തെളിയും .വിവിധ രാജ്യങ്ങളിൽ നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദർശക വീസയിലാണ്. ഇപ്പോൾ എല്ലാ രാജ്യങ്ങൾക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഏജൻസികൾ മുഖേനയാണ് ഈ വീസയ്ക്ക് അപേക്ഷ നൽകേണ്ടത്.

ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡ്–19 നെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. നിലവില്‍ ദുബായ് വിസ മാത്രമാണ്​ അനുവദിക്കുന്നത്​. ആഗസ്​റ്റ്​ ഒന്നോടെ ഇവര്‍ക്ക്​ ​പ്രവേശനം അനുവദിക്കുമെന്നാണ്​ കരുതുന്നത്​.നിലവില്‍ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസ്​ നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ആഗസ്​റ്റ്​ ഒന്നിന്​ വന്ദേഭാരത്​ അടക്കമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. വന്ദേഭാരതി​ല്‍ ഉള്‍പെടുത്തി എയര്‍ ഇന്ത്യ എക്​സ്​പ്രസും മറ്റ്​ സ്വകാര്യ വിമാന കമ്പനികളും ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടുണ്ട്​. അതേസമയം, വിസിറ്റിങ്​ വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടില്ല

നേരത്തെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സന്ദര്‍ശക വിസക്കാര്‍ക്ക് ദുബായിലേക്ക്​ പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന്​ റസിഡന്‍റ്​ വിസക്കാര്‍ക്ക്​ മാത്രമായിരുന്നു ​അനുമതി. ഇതോടെ വിസയില്ലാത്തവര്‍ നാട്ടില്‍ കുടുങ്ങുകയായിരുന്നു .

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.