ആഗോള നിക്ഷേപം ലക്ഷ്യമിട്ട് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യാ പവലിയനില്‍ കേരള വാരാചാരണ ആഘോഷങ്ങള്‍ക്ക് തുടക്കമായി
ദുബായ് : കേരളത്തിന്റെ വിനോദ സഞ്ചാരത്തേയും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളേയും പരിചയപ്പെടുത്തുന്ന കേരള വീക്ക് ആഘോഷങ്ങള്‍ക്ക് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യാ പവലിയനില്‍ തുടക്കമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്റ്റാളിന്റെ നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതായും കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ വേ, കണ്ണൂരിലെ വ്യവസായ പാര്‍ക്ക് എന്നിവയെല്ലാം കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ്.
കേരളത്തിലെ നിക്ഷേപ സാധ്യതകളെ അടുത്തറിയാന്‍ കേരള വീക് ആഘോഷങ്ങള്‍ വഴിതുറക്കും. മുഖ്യമന്ത്രി പറഞ്ഞു.
2923 സംരഭകത്വ വര്‍ഷമായി ആചരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതികള്‍ക്ക് തടസം നില്‍ക്കുകയും നടപടികള്‍ താമസിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു,
കേരള വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇ ക്യാബിനറ്റ് അംഗവും എക്‌സ്‌പോ കമ്മീഷണര്‍ ജനറലുമായ ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ നിര്‍വഹിച്ചു. വിദേശ കാര്യസഹമന്ത്രി ഡോ താനി ബിന്‍ അഹമദ് അല്‍ സയൂദി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, നോര്‍ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി രാജമാണിക്യം വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫെബ്രുവരി നാലു മുതല്‍ പത്ത് വരെയാണ് ഇന്ത്യാ പവലിയനിലെ കേരള വാരാചാരണങ്ങള്‍ നടക്കുക. ദുബായ് ഒബ്രോയ് ഹോട്ടലില്‍ കേരള നിക്ഷേപ സംഗമവും ഫെബ്രുവരി ഒമ്പതിന് കേരള ടൂറിസം റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.