Gulf

ദുബായ് തുറമുഖങ്ങളിലേക്ക് വീണ്ടും പത്തേമാരികള്‍ എത്തുമ്പോള്‍

ഒരു കാലഘട്ടത്തിലെ വ്യാപാര മാര്‍ഗമായിരുന്ന പത്തേമാരികള്‍ വീണ്ടും ദുബായ് തീരങ്ങളിലേക്ക് എത്തുകയാണ്

ദുബായ്  : പ്രവാസികളും യുഎഇയും തമ്മിലുള്ള ആദ്യകാല പാലമായിരുന്നു പത്തേമാരികള്‍. മലബാറിന്റെ തീരങ്ങളില്‍ നിന്ന് കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളുമായി മരത്തടികളില്‍ നിര്‍മിച്ച പത്തേമാരികള്‍ ദുബായിയിലെ ദേയ് രയിലെ തീരമണയുമ്പോള്‍ പ്രവാസ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുകയായിരുന്നു ഒരു തലമുറ.

ഇന്ന് ഇതര മാര്‍ഗങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശനം സാധ്യമായപ്പോള്‍ പത്തേമാരികള്‍ പ്രവാസത്തിന്റെ പൊള്ളുന്ന കഥകളുമായി ചുരുങ്ങുകയായിരുന്നു.

വീണ്ടും മരത്തടികളില്‍ പണിത ഈ ജലയാനങ്ങള്‍ ദുബായിയുടെ
തീരമണയുമ്പോള്‍ കച്ചവടത്തിന്റെ വലിയൊരു വാതായനമാണ് തുറക്കുന്നത്.

അറേബ്യന്‍ നാടുകളിലേക്കും ഇതര അയല്‍ രാജ്യങ്ങളിലേക്കും പരമ്പരാഗതമായ വ്യാപാര മാര്‍ഗമാണ് ഈ പത്തേമാരികള്‍. അടുത്തിടെ പത്തേമാരികള്‍ക്ക് ദുബായ് തുറമുഖങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതോടെ ആയിരത്തോളം പത്തേമാരികള്‍ ചരക്കുകളുമായി ദുബായ് ദെയ് രയിലെ ക്രീക്കിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുമടക്കം വിദേശ രാജ്യങ്ങളിലെ വ്യാപാരികള്‍ക്ക് ഇനി നേരിട്ട് ദുബായിയിലെ പ്രാദേശിക വിപണികളിലേക്ക് ചരക്കുകള്‍ എത്തിക്കാനാകും,

ദേയ് രയിലെ വാര്‍ഫേജ്, അല്‍ ഹംറിയ തുറമുഖം, ഷാര്‍ജ തുറമുഖം എന്നിവടങ്ങളിലേക്കാണ് ചരക്കുകള്‍ നേരിട്ടെത്തിക്കുന്നത്.

ജബല്‍ അലിയിലെ തുറമുഖം വഴി വന്‍കിട കപ്പലുകളില്‍ കണ്ടെയനര്‍ വഴി എത്തിച്ചിരുന്ന ചരക്കുകളില്‍ പഴം പച്ചക്കറി, തുണിത്തരങ്ങള്‍ എന്നിവയാണ് ചെറിയ അളവുകളില്‍ പത്തേമാരികളില്‍ എത്തുന്നത്.

ക്രീക്ക് വഴിയുള്ള വ്യാപാരം യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോര്‍ട്‌സ് സെക്യുരിറ്റി ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും പറയുന്നത്.

വ്യാപാരത്തിനൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും ഈ പത്തേമാരികള്‍ മുതല്‍ക്കൂട്ടാകും. യുഎഇയുടെ ചരിത്രവുമായി ഇഴപിരിയാതെ കിടക്കുന്ന ബന്ധമാണ് പത്തേമാരികള്‍ക്കുള്ളത്. ദുബായിയുടെ വളര്‍ച്ചയില്‍ പത്തേമാരികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രവാസ ലോകത്തിനും സമാനമായ ചരിത്രപശ്ചാത്തലവുമുണ്ട്,

സാഹചര്യത്തിലാണ് വ്യാപാരത്തിനൊപ്പം ചരിത്രവും സംസ്‌കാരികപരവുമായ ബിംബങ്ങളായി കാണാവുന്ന പത്തേമാരികളുടെ തിരിച്ചുവരവിന്റെ പ്രസക്തിയുള്ളത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.