കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്നും പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
‘സൂഫിയും സുജാതയുടെയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുത്. പലര്‍ക്കും പല നീതി എന്നത് ശരിയല്ല.മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ഈമാസം 19നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്‍, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.