Kerala

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി കേന്ദ്രസർക്കാരുമായി ചേർന്നു  നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങളിൽപ്പെടുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടക്കത്തിൽത്തന്നെ ലഭ്യമാകാൻ അവർക്ക് മുൻതൂക്കമുള്ള പഞ്ചായത്തുകളെ ആദ്യഘട്ടത്തിൽത്തന്നെ പദ്ധതിയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സുതാര്യവും സമയബന്ധിതവുമായി പദ്ധതി പൂർത്തിയാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച പൂർണ വിവരങ്ങൾ കേരള വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ  716 പഞ്ചായത്തുകളിലായി 4343.89 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നിലവിലുള്ള പദ്ധതികളുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയും കുടിവെള്ളം ലഭ്യമാക്കും. കേന്ദ്രസർക്കാരുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജലവിതരണ രംഗത്തെ നാഴികക്കല്ലാവും ജലജീവൻ മിഷൻ പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. സമ്പൂർണ കുടിവെള്ള ലഭ്യത എന്ന ഗ്രാമീണ ജനതയുടെ അവകാശം സ്ഥാപിച്ചുനൽകാനാണ് ഇൗ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ നൂറുവർഷം കൊണ്ടു നൽകിയ കണക്ഷനുകൾ ഒരു വർഷം കൊണ്ട് ജലജീവൻ വഴി കൊടുത്തുതീർക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള വിതരണം സാധ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലജീവൻ പദ്ധതിക്കായി പൂർണ സഹകരണവുമായി രംഗത്തുണ്ടാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്തി ശ്രീ.എ.സി.മൊയ്തീൻ പറഞ്ഞു. വിവിധ ജില്ലകളിൽ പ്രാദേശികമായി നടന്ന ജലജീവൻ മിഷൻ പ്രവർത്തനോദ്ഘാടനങ്ങൾ നിയസഭ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ, മറ്റു മന്ത്രിമാർ എന്നിവർ നിർവഹിച്ചു. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.