News

ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷം നവംബര്‍ 26 ന്

 

കോഴിക്കോട്: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 26 ന് കോഴിക്കോട് ആരംഭിക്കുന്നു. ധവള വിപ്ലവം എന്ന ഏറ്റവും വലിയ ക്ഷീര വിപ്ലവ പദ്ധതിക്ക് തുടക്കമിട്ട് അതിലൂടെ പാലുത്പ്പാദനത്തില്‍ രാജ്യത്തെ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ മലയാളിയായ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.

ജന്മശതാബ്ദി വര്‍ഷത്തില്‍ ഡോ.വര്‍ഗ്ഗീസ് കുര്യന് മരണാന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് മില്‍മയുടേയും മേഖലാ യൂണിയനുകളുടേയും ആഭിമുഖ്യത്തില്‍ കേരളത്തിലെ 3500 ല്‍ പരം ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും ഒരു ലക്ഷത്തില്‍ പരം ക്ഷീര കര്‍ഷകര്‍ ഒപ്പിട്ട് കത്ത് പ്രധാനമന്ത്രിക്ക് അയക്കും. നവംബര്‍ 26 ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഡോ.കുര്യന്റെ ചിത്രം അനാഛാദനം ചെയ്ത് ദീപം തെളിയിക്കും. കേരള വെറ്റിറിനറി & അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. കുര്യന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 5 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി മില്‍മയും മൂന്ന് മേഖലാ യൂണിയനുകളും ഒട്ടേറെ സഹായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു. മില്‍മ കാലിത്തീറ്റക്ക് ചാക്കൊന്നിന് 40 രൂപ കിഴിവ് നല്‍കി കൊണ്ടാണ് കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്തത്. ഈ ഇനത്തില്‍ 3.36 കോടി രൂപ മില്‍മ സബ്‌സിഡിയായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുകയുണ്ടായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാലിന്റെ സംഭരണം കൂടുകയും വിപണനം കുറയുകയും ചെയ്തു. മലബാര്‍ മേഖലാ യൂണിയനില്‍ അധികം വരുന്ന പാല്‍ നഷ്ടം സഹിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ അയച്ച് പാല്‍ പൊടിയാക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ മൂവായിരത്തി അഞ്ഞൂറില്‍ലേറെ ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.

അവയിലെല്ലാം കൂടി പത്ത് ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്. ഇവരില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ വനിതകളാണെന്ന കാര്യം ശ്രദ്ധേയമാണ്. പ്രതിദിനം ശരാശരി പതിനാലാര ലക്ഷത്തിലധികം പാല്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നുണ്ട്. പാല്‍ വില കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡോ.കുര്യന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2020 നവംബര്‍ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കുന്നമംഗലത്തുളള മലബാര്‍ മേഖലാ യൂണിയന്റെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ഡോ.കുര്യന്റെ മകള്‍ നിര്‍മ്മല കുര്യന്‍ അനുസ്മരണ പ്രഭാഷണവും നടത്തുന്നതും ഡോ.കുര്യന്റെ പ്രതിമ അനാഛാദനവും നടത്തും.

ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പുറത്തിറക്കുന്ന പ്രത്യേക തപാല്‍ കവര്‍ കേരള വെറ്റിറിനറി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.എം.ആര്‍.രവീന്ദ്രനാഥ് പുറത്തിറക്കുന്നതാണ്. പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.