Kerala

ഡോക്ടർ മുബാറക്ക് പാഷ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ

 

ഡോക്ടർ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കാൻ സർക്കാർ തീരുമാനം. നാല് വർഷക്കാലത്തേക്ക് ആണ് നിയമനം.നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിന്റെ ഈ നിയമനം.

ഇന്ത്യയിലെ സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിൻസിപ്പലായി ഫാറൂഖ് കോളേജിൽ അദ്ദേഹം നിയമിതനാകുന്നത് മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. കോളേജിൻറെ ആധുനിക വൽക്കരണത്തിന് നേതൃത്വം നൽകുക വഴി നാകിന്റെ(NAAC-National Assessment and Accreditation Council)ഫൈവ് സ്റ്റാർ പദവി,യുജിസിയുടെ കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് ഗ്രാൻഡ്,സംസ്ഥാനത്തെ മികച്ച കോളേജിനുള്ള ആർ ശങ്കർ അവാർഡ് എന്നിവ കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ കോളേജായി ഫാറൂഖിനെ ഉയർത്തി.

2001-2004 കാലയളവിലെ മികച്ച പ്രവർത്തനത്തിനുള്ള മൗലാനാ അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അംഗീകാരം ലഭിച്ചതും, ഫാറൂഖ് കോളേജിൻറെ മുഖമുദ്രയായ ലൈബ്രറി സമുച്ഛയം സമർപ്പിക്കാൻ ഭാരതത്തിന്റെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ഫറൂഖ് കോളേജ് സന്ദർശിച്ചതും ഡോക്ടർ മുബാറക്ക് ഭാഷ പ്രിൻസിപ്പലായിരുന്ന കാലയളവിലാണ് , എന്നത് ശ്രദ്ധേയമാണ്.

കാലിക്കറ്റ്സർവ്വകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗൺസിലിന്റെ പരിശോധന പൂർത്തിയാക്കിയത്, മാത്രമല്ല , ഡോ. പാഷ സർവകലാശാലയിൽ കോളേജ് ഡെവലപ്മെൻറ് കൗൺസിൽ ഡയറക്ടർ ആയിരിക്കുന്ന കാലഘട്ടത്തിലാണ് ആണ് അഫിലിയേറ്റഡ് കോളേജുകളുടെ ഏകോപനം സംബന്ധിച്ച മാർഗ്ഗരേഖ ഉണ്ടാക്കിയതും അത് നടപ്പിലാക്കിയതും എന്നത് എറെ ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിലെ ഗ്ലാസ്കോ- കാലിഡോണിയൻ, അമേരിക്കയിലെ വെസ്റ്റ് വെർജീനിയ , സൗത്ത് കരോലിന എന്നീ സർവകലാശാലകളുമായി അക്കാദമിക അഫിലിയേഷൻ ഉള്ള ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ, വിദേശ സർവ്വകലാശാലകളുമായുള്ള ബന്ധവും, പരിചയസമ്പത്തും , വിദേശ വിദ്യാഭ്യാസ രീതികളിലുള്ള അവഗാഹവും , വൈസ് ചാൻസലർ എന്ന നിലയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കും സർവ്വോപരി നമ്മുടെ നാടിനും ഗുണകരമാകും എന്ന കാര്യത്തിൽ സംശയമില്ല.

പ്രശസ്ത ചരിത്രപണ്ഡിതനായ ഡോക്ടർ എം.ജി.എസ് നാരായണന്റെ മേൽനോട്ടത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ പാഷ നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ രചയിതാവാണ്.
പ്രമുഖ അറബിക് പണ്ഡിതനും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും ആയിരുന്ന, പരേതനായ മവ്ലവി മുഹമ്മദ്.പി. ഇടശ്ശേരിയുടെയും, കൊടുങ്ങല്ലൂർ, പടിയത്ത് ബ്ളാങ്ങാച്ചാലിൽ പി.കെ. മറിയുമ്മയുടെയും പുത്രനാണ്, ഡോ. പാഷ. ഫാറൂഖ് കോളേജിലെ നിയമ വിഭാഗം അധ്യാപിക ജാസ്മിൻ ഭാര്യയാണ്.മക്കൾ: മുഹമ്മദ് ഖൈസ് ജാസിർ, മുഹമ്മദ് സമീൽ ജിബ്രാൻ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.