ഭാരതീയ ശാസ്ത്രീയ നൃത്തം, കല, വാസ്തുവിദ്യ, കലാ ചരിത്രം തുടങ്ങിയ രംഗങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്ന ഡോ.കപില വാത്സ്യായനന്‍ അന്തരിച്ചു. പാര്‍ലമെന്റ് മുന്‍ അംഗവും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. ഗുല്‍മോഹല്‍ എന്‍ക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും കലാ നിരൂപകനുമായ കേശവ് മാലിക്കിന്റെ അനുജത്തിയാണ് കപില. പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ എസ്‌എച്ച് വാത്സ്യായന്‍ ആണ് ഭര്‍ത്താവ്. 1970-ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, സംഗീതം, നൃത്തം, നാടകം എന്നിവയ്ക്ക് കേന്ദ്ര സംഗീത നാടക് അക്കാദമി നല്‍കി വരുന്ന പരമോന്നത ബഹുമതി, 1995-ല്‍ ലളിത് കല അക്കാദമി ഫെലോഷിപ്പ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കപിലയെ 2011ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ചെറുപ്പത്തില്‍ കഥക്, മണിപ്പുരി നൃത്തകലകള്‍ അഭ്യസിച്ച അവര്‍ പിന്നീട് കലാ ചരിത്രപഠത്തിലേക്കു തിരിയുകയായിരുന്നു. 2006ല്‍ രാജ്യസഭയിലെ അപ്പര്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി പി രാജീവിന്റെ അഭ്യര്‍ത്ഥനപ്രകാരം ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം മിഷിഗണ്‍ സര്‍വകലാശാലയില്‍ ആന്‍ ആര്‍ബറിലെ വിദ്യാഭ്യാസത്തില്‍ രണ്ടാം എംഎയും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പിഎച്ച്‌ഡിയും നേടി. ദി സ്ക്വയര്‍ ആന്‍ഡ് സര്‍ക്കിള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ്, ഭരത: നാട്യശാസ്ത്രം തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.