ഇപ്പോള്‍ മാധ്യമങ്ങള്‍ പല വാര്‍ത്തകളുടെ പേരില്‍ ക്ഷമ ചോദിക്കുന്ന കാലമാണ്. അപ്പോഴാണ് ചരിത്രത്തില്‍ നിന്നും അത്തരം ഒരു ക്ഷമാപണം ഓര്‍മ വന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലാണ് സംഭവം.
ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരാണ് റോബര്‍ട് ഗൊദ്ദാര്‍ഡും കോണ്‍സ്റ്റാന്റിന്‍ സിയോള്‍ക്കോവ്സ്‌കിയും. 1899ല്‍ പതിനേഴാം വയസ്സില്‍ എച് ജി വെല്‍സിന്റെ വാര്‍ ഓഫ് ദി വേള്‍ഡ്‌സ് വായിച്ചതിനു ശേഷം ഒരു ചെറി മരത്തില്‍ കയറിയപ്പോഴുണ്ടായ ദിവ്യാനുഭൂതിയില്‍ നിന്നാണത്രെ പ്രപഞ്ച രഹസ്യം തേടി പോകാനുള്ള റോക്കറ്റ് ഉണ്ടാക്കാന്‍ ഗൊദ്ദാര്‍ദ് ജീവിതം ഉഴിഞ്ഞു വക്കുന്നത്.സിയോള്‍ക്കോവ്സ്‌കിയുടെ പഠനങ്ങളില്‍ നിന്നാണ് ഗൊദ്ദാര്‍ദ് തുടങ്ങുന്നത്. പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടുത്തലും മറികടന്നു ശാസ്ത്ര സമൂഹത്തിന്റെ സഹായമില്ലാതെ ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാനുള്ള എസ്‌കേപ്പ് വെലോസിറ്റി ഗൊദ്ദാര്‍ദ് കണ്ടുപിടിച്ചു.
1926 ല്‍ അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി ലിക്വിഡ് ഫ്യൂവല്‍ റോക്കറ്റിന്റെ ലോഞ്ചിങ് നടത്തി..
മുകളിലേക്ക് 41 അടി ഉയര്‍ന്ന് 2 .5 സെക്കന്‍ഡ് പറന്നു 184 അടി അകലെയുള്ള കാബ്ബേജ് തോട്ടത്തില്‍ വീണു
(ഈ കാബേജ് തോട്ടം ഇന്ന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പുണ്യഭൂമിയാണ്)
നിര്‍ഭാഗ്യവശാല്‍ ഏകനായി അദ്ദേഹം നടത്തിയ പരീക്ഷണങ്ങളെ നിശിതമായി കളിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്
റോക്കറ്റുകള്‍ക്ക് വാക്വത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ക്ക് ന്യൂട്ടണ്‍ പറഞ്ഞ പ്രാഥമിക ശാസ്ത്രം പോലുമറിയില്ല എന്നും ന്യൂയോര്‍ക് ടൈംസ് എഴുതി.
1929 ലെ പരാജയപ്പെട്ട റോക്കറ്റ് ലോഞ്ചിനെക്കുറിച്ചു ”മൂണ്‍ റോക്കറ്റ് ലക്ഷ്യത്തില്‍ നിന്നും 238799 1/ 2 മൈല്‍ പിറകില്‍” എന്ന് മറ്റൊരു പത്രം കളിയാക്കി
1945 ല്‍ ഗൊദ്ദാര്‍ദ് തന്റെ സ്വപ്നം സാര്‍ഥകമാകാതെ മരിച്ചു.
എന്നാല്‍ അദ്ദേഹം വികസിപ്പിച്ച ശാസ്ത്ര സിദ്ധാന്തങ്ങള്‍ മരിക്കാതെ നിന്നു
ഈ സിദ്ധാന്തങ്ങളെ പിന്തുടര്‍ന്ന ശാസ്ത്രലോകം 1957 ല്‍ സ്പുട്ട്ണിക് വിക്ഷേപിക്കുകയും 1969 ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുകയും ചെയ്തു
മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിനു പിറ്റേന്ന് ന്യൂയോര്‍ക് ടൈംസ് ഗൊദ്ദാര്‍ഡിനോട് ക്ഷമ ചോദിച്ചു:
ലോകത്തിലെ പ്രശസ്തമായ ക്ഷമാപണങ്ങളില്‍ ഒന്നാണിത് എന്ന് പറയുമെങ്കിലും ഗൊദ്ദാര്‍ഡിന്റെ പേര് പരാമര്‍ശിക്കാനുള്ള മര്യാദ പോലും ശുഷ്‌കമായ ഈ ഖേദ പ്രകടനത്തില്‍ പത്രം തയ്യാറായില്ല
ഈ ക്ഷമ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല
അംഗീകാരമോ പിന്തുണയോ കിട്ടാതെയാണ് 22 വര്ഷം മുന്‍പ് ഗൊദ്ദാര്‍ദ് മരിക്കുന്നത്
എന്നാല്‍ നാസയുടെ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ ഇപ്പോള്‍ ഗൊദ്ദാര്‍ഡിന്റെ പേരിലാണ്
അതെ, ലോക ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത് ഏകാകികളായ ചില മനുഷ്യരാണ്
(അവലംബം: Future of Humanity: Machio Kaku)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.