വാഷിംഗ്ടണ്‍ ഡിസി: ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് പ്രതിരോധ വാക്സിന് തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള സംവാദത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്.
കോവിഡിനെ നേരിടാന്‍ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമെന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിലയിരുത്തിയതെന്നും തങ്ങള്‍ ചെയ്ത തരത്തില്‍ ഉപകാരപ്രദമായ കാര്യങ്ങള്‍ ഒരു കാലത്തും നിങ്ങള്‍ക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
അതേസമയം, ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബൈഡനും പറഞ്ഞു. ബൈഡന് വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഉണ്ടായ പകര്‍ച്ച വ്യാധി നേരിട്ടതിന്റെ നൂറുമടങ്ങ് കാര്യക്ഷമമായാണ് തങ്ങള്‍ കോവിഡിനെ നേരിട്ടതെന്ന് ട്രംപ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.