Web Desk
കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയോടുളള ദേഷ്യം കൂടി കൂടി വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ കോവിഡിന് പിന്നില്‍ ചൈനയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ട്രംപ്. തങ്ങള്‍ക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നില്ലെന്ന അമേരിക്കൻ ആരോഗ്യ വിദഗ്ധരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വീണ്ടും ചെെനയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ ദിനംപ്രതിയുളള കോവിഡ് കേസുകളുടെ വര്‍ധന ഒരു പൊട്ടിത്തെറിയുണ്ടാക്കാനുളള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
“അമേരിക്കയില്‍ ഉള്‍പ്പെടെ വൻ നാശനഷ്ടമുണ്ടാക്കി കോവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചെെനയോട് കൂടുതല്‍ കൂടുതല്‍ അരിശം വരികയാണ്. ആളുകള്‍ക്ക് അത് കാണാൻ കഴിയും” -ട്രംപ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനത്തിന്‍റെ പിന്നില്‍ ചെെനയാണെന്ന് നേരത്തെയും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കോവിഡിന്‍റെ പേരില്‍ അമേരിക്ക ചെെനക്കെതിരെയും ചെെന അമേരിക്കക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. കോവിഡ് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അത് അവഗണിക്കുകയായിരുന്നുവെന്നാണ് ചെെനയുടെ ആരോപണം. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കൂടെ കൂടെയുളള ചെെനയ്ക്കെതിരെയുളള ട്രംപിന്‍റെ ആരോപണം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.