വിജ്ഞാനം വെളിച്ചമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പുസ്തക പ്രേമികള്‍ക്കായി ദോഹ ബുക് ഫെയര്‍ ആരംഭിച്ചു
ദോഹ : വായനയുടെ പുതിയ വാതായനം തുറന്ന് ദോഹയില്‍ പുസ്തകോത്സവത്തിന് തിരശീല ഉയര്‍ന്നു. പുസ്തക ശേഖരം വിപുലമാക്കാനുള്ള അവസരമെന്ന നിലയില്‍ പുസ്തകോത്സവത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍.
ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച ആരംഭിച്ച ബുക് ഫെയറില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്.
430 പ്രസാധകരും 90 പുസ്തവിതരണക്കാരും ഫെയറില്‍ പങ്കെടുക്കുന്നുണ്ട്.
ഖത്തറിന്റെ സംസ്‌കാരിക മന്ത്രാലയമാണ് പുസ്തകോത്സവത്തിന്റെ സംഘാടകര്‍. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെ പ്രദര്‍ശനം നീളും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം.
ക്ലാസിക് ശേഖരങ്ങളും ആധുനിക, സമകാലിക പുസ്തകങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് പ്രദര്‍ശന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുക. കണ്‍വെന്‍ഷന്‍ സെന്റര്‍ വിശാലമായ ഇടമാണെങ്കിലും ഉള്‍ക്കൊള്ളാനാകുന്ന ആളുകളുടെ മുപ്പതു ശതമാനം മാത്രമെ അനുവദിക്കുന്നുള്ളു. ഇതിനാല്‍ മുന്‍കൂര്‍ ബൂക്ക് ചെയ്ത് മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. വാക്‌സിനേഷന്‍ പൂര്‍ണമായി എടുത്തവര്‍ക്കും കോവിഡ് മാറി പന്ത്രണ്ടു മാസം പിന്നിട്ടവര്‍ക്കും മാത്രമാണ് പ്രവേശനം. ഗ്രീന്‍പാസും വേണം.
ജനുവരി 13 മുതല്‍ 22 വരെയാണ് പുസ്തകോത്സവം അരങ്ങേറുക. ഓണ്‍ലൈനിനല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യമായി പ്രവേശനം ലഭിക്കുക.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.