ഓടുന്ന കാറിന്റെ ഡിക്കിയില്‍ നായയെ കെട്ടിവലിച്ച ക്രൂരത ആരും മറക്കാനിടയില്ല. ഏറെ വേദനയോടെയാണ് കേരളം ആ വീഡിയോ കണ്ടത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരടുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചിഴച്ച പെണ്‍നായ ഇനി മുതല്‍ ‘ദയ’ എന്ന സംഘടനയുടെ സ്നേഹത്തണലില്‍.
ദയയുടെ പ്രവര്‍ത്തകര്‍ അവള്‍ക്ക് അബാക്കയെന്ന് പേരും നല്കി. ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവര്‍ത്തകര്‍ പറയുന്നു. ദയ വൈസ് പ്രസിഡന്റ് ടി ജെ കൃഷ്ണന്റെ സംരക്ഷണയിലാണ് അബാക്ക ഇപ്പോഴുള്ളത്. ദയയുടെ ഇന്റലക്ച്വല്‍ സെല്ലിലെ വിനീത മേനോനാണ് നായയ്ക്ക് ‘അബാക്ക’ എന്ന് പേരിട്ടത്. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി ‘ദയ’ പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറ ആസാദ് ജങ്ഷനിലെ ഡോ. കിഷോര്‍ ജനാര്ദനന്, ഡോ. സോണിയ സതീഷ് എന്നിവരുടെ അടുക്കലെത്തിച്ചു.
കാലിലും മുട്ടിലും മറ്റുമായി 15ലേറെ ഭാഗത്ത് പരിക്കുകളുണ്ട് അബാക്കയ്ക്ക്. അഞ്ചുദിവസം ആന്റിബയോട്ടിക് ഇന്‍ജക്ഷനും മുറിവ് ഉണങ്ങാനുള്ള ഡ്രസ് ചെയ്യലും നിര്‍ദേശിച്ചിട്ടുണ്ട്. ആന്തരിക പരിക്കുണ്ടോ എന്നറിയാന്‍ സ്കാനും എക്സ്റെയും എടുത്തു. കാലുകളില്‍ ചെറിയ പരിക്കുകളേയുള്ളൂ എങ്കിലും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണെന്നും ഡോ. കിഷോര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറിന് പിന്നില്‍ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന മേയ്ക്കാട് കരിമ്ബാട്ടൂര് അഖില്‍ ആണ് സംഭവം ആദ്യം കണ്ടത്.
അഖിലിന്റെ ഇടപെടലിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ചാലാക്ക കോന്നം വീട്ടില്‍ യൂസഫ് (62) നായയെ അഴിച്ചുവിട്ടു. പ്രളയകാലത്ത് അഭയംതേടി വീട്ടിലെത്തിയ നായയെ ഉപേക്ഷിക്കാനാണ് യൂസഫ് അതിനെ കാറില്‍ കെട്ടിവലിച്ചത്. യൂസഫിനെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയെ കാറില്‍ കെട്ടിവലിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം ചെങ്ങമനാട് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മൃഗസംരക്ഷണ വകുപ്പും യൂസഫിനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം,സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് അറിയിച്ചു. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ പൊലീസ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.