തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള അല്ലവന്‍സ് പരിഷ്‌കാരണത്തോടുകൂടെയുള്ള ശമ്പളകുടിശ്ശിക നല്കാത്തതില്‍, പ്രതിഷേധിച്ചും, എന്‍ട്രി കേഡറിലെ ശമ്പള പരിഷ്‌കരണ അപാകതകള്‍ ഉള്‍പ്പടെയുള്ള ശമ്പള പരിഷ്‌കരണ അപാകതകള്‍ പരിഷകരിക്കാത്തതിലും പ്രതിഷേധിച്ചു, കെജിഎംസിടിഎയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
എല്ലാ മെഡിക്കല്‍ കോളേജുകളിലും, രാവിലെ 8 മണി മുതല്‍ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും ,കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ് ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിര്‍മ്മല്‍ ഭാസ്‌കര്‍ ഉല്‍ഘാടനം ചെയ്തു.ഡോ ആര്‍ സി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റില്‍ ബഹു : ധനമന്ത്രി, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളപരിഷ്‌കരണ അരിയര്‍ നല്‍കുന്നതിനെ കുറിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ മുഖ്യഭാഗം ആയ എന്‍ പി എ, പി സി എ അലവന്‍സ് പരിഷ്‌കരണം ശമ്പളക്കുടിശ്ശികയില്‍ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇതു മൂലം, 60 ശതമാനത്തോളം ശമ്പളക്കുടിശികയാണ് നഷ്ടപ്പെടുന്നത്. ഇതു സംഘടന അംഗീകരിക്കുന്നില്ല. എന്‍ട്രി കേഡറില്‍ ഉള്ള ഡോക്ടര്‍മാര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ 11,000- 18,000/രൂപ പുതിയ ശമ്പളത്തില്‍ കുറവുണ്ട്. ഇതും പരിഹരിക്കണം.
എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ട് പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ് കുറ്റപ്പെടുത്തി. സംസ്ഥാനതലത്തിലും ആഗോളതലത്തിലും സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരൊടുള്ള വഞ്ചനപരമായ സമീപനമാണിത്. സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ചു സര്‍ക്കാരിനും, ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ഇത്തരത്തില്‍ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ഇനിയും തീരുമാനം ഉണ്ടായില്ലെങ്കില്‍ സംഘടനയുടെ ഭാവി പ്രതിഷേധപരിപാടികള്‍ കെജിഎംസിടിഎ സംസ്ഥാനസമിതി വ്യക്തമാക്കി.
1) 2021 ജനുവരി 29 മുതല്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിങ്ങുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍, അക്കാഡമിക് ഡ്യൂട്ടികള്‍, വി ഐ പി ഡ്യൂട്ടികള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കും.
2) 2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം ( 12 മണിക്കൂര്‍ വീതം ) നടത്തുവാന്‍ തീരുമാനിച്ചു.
3) 2021 ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലസമരം നടത്തുവാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.