Kerala

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് ബജറ്റില്‍ അവഗണന; പ്രതിഷേധമറിയിച്ച് ഡോക്ടര്‍മാര്‍

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് ബജറ്റില്‍ അവഗണനെന്ന് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവന്‍സ് പരിഷ്‌ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നല്‍കിയിട്ടില്ല.മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ട് പോവുകയാണെന്നും ഇതുവരെ അലവന്‍സ് പരിഷ്‌കരണത്തോട് കൂടെയുള്ള ശമ്പളകുടിശ്ശിക എന്നു നല്‍കുമെന്നു പോലും പറഞ്ഞിട്ടില്ലെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി പറഞ്ഞു.

സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ചു സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ഇത്തരത്തില്‍ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും സമിതി വ്യക്തമാക്കി. ഉടനടി ഈ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്കു നീങ്ങുമെന്നും ഓര്‍മിപ്പിക്കുന്നുവെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.