ദില്ലിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേക പരാമർശമായി എളമരം കരീം എംപി ഉന്നയിച്ചു. ദില്ലിയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം.
പകർച്ചവ്യാധിയുടെ ഈ സമയത്ത്, ഇത് ഒരു ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കും. കഴിഞ്ഞ വർഷം ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കുടിയൊഴിക്കൽ ആവശ്യമായി വന്നാൽ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരും വകുപ്പുകളും ബാധ്യസ്ഥരാണ്. എന്നാൽ സുപ്രീം കോടതിയിൽ ചേരി നിവാസികൾ കക്ഷിയല്ലാത്തിരുന്നതിനാൽ ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ വന്നിരിക്കാൻ സാധ്യതയില്ല. ലോക്ഡൗണിന്റെ ഫലമായി ജീവിതം തന്നെ വഴിമുട്ടിയ ഈ പാവപ്പെട്ട ചേരി നിവാസികളെ മുഴുവൻ പുനരധിവസിപ്പിക്കേണ്ടതും മതിയായ നഷ്ടപരിഹാരം നൽകേണ്ടതും സർക്കാരിന്റെ കടമയാണ്. അതിനാൽ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ കൂടാതെ കുടിയൊഴിപ്പിക്കൽ നടക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.