ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന് യൂ ട്യൂബില്‍ ലഭിച്ചത് ലൈക്കുകളെക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍. യൂട്യൂബില്‍ ഓള്‍ ഇന്ത്യ റേഡിയോയും ബിജെപിയും കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത മന്‍ കി ബാത്ത് ഷോയ്ക്കാണ് ഡിസ്‌ലൈക്കുള്‍ ലഭിച്ചത്. ഇതിനു പിന്നില്‍ കോണ്‍ഗ്രും രാഹുല്‍ ഗാന്ധിയുമാണെന്നാണ് ബിജെപിയുടെ ആരോപണം.
വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് ലഭിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുകയാണെന്നും എന്നാല്‍ യൂ ട്യൂബ് ഡാറ്റാ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം ഡിസ്‌ലൈക്ക് മാത്രമാണ് ലഭിച്ചതെന്നും ബിജെപി ഐടി സെല്‍ തലവന്‍ മാളവ്യ പറഞ്ഞു.
അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍ ഭൂരിഭാഗവും കോവിഡ് കാലത്ത് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഉള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളുമാണ്.
അതേസമയം ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി കമന്റുകള്‍ വന്നത് വിദേശത്തുനിന്നാണെന്ന് ബിജെപി ആരോപിച്ചു. 98 ശതമാനം ഡിസ്‌ലൈക്കുകളും ഇന്ത്യക്ക് പുറത്തുനിന്നാണ് വന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ട തുര്‍ക്കിയില്‍ നിന്നാണ് ഡിസ്‌ലൈക്കുകള്‍ വരുന്നത്. എന്താണ് രാഹുല്‍ ഗാന്ധിക്ക് തുര്‍ക്കിയോട് ഇത്ര അടുപ്പമെന്നും ബിജെപി ഐടി സെല്‍ തലവന്‍ മാളവ്യ ചോദിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.