India

ഡിജിറ്റൽ മാധ്യമങ്ങൾ വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: ഡിജിറ്റൽ മാധ്യമങ്ങൾ ഒരു മാസത്തിനുള്ളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു. 2019 സെപ്റ്റംബർ 18 ന് കേന്ദ്രസർക്കാർ ഡിജിറ്റൽ മാധ്യമങ്ങളില്‍ 26% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ പൊതു അറിയിപ്പ് പ്രകാരം:

i. 26% ത്തിൽ താഴെ വിദേശ നിക്ഷേപമുള്ള സ്ഥാപനങ്ങൾ ഇന്ന് മുതൽ ഒരു മാസത്തിനുള്ളിൽ താഴെപ്പറയുന്ന വിവരങ്ങൾ മന്ത്രാലയത്തെ അറിയിക്കണം:

(എ) കമ്പനിയുടെ/സ്ഥാപനത്തിന്റെ വിശദാംശങ്ങൾ, അതിന്റെ ഡയറക്ടർമാരുടെ/ ഷെയർഹോൾഡർമാരുടെ പേരും വിലാസവും, ഷെയർഹോൾഡിംഗ് രീതി

(ബി) പ്രൊമോട്ടർ‌മാരുടെയും/പ്രധാന ഗുണഭോക്താക്കളായ ഉടമകളുടെ പേരും വിലാസവും,

(സി) നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ്) ചട്ടങ്ങൾ-2019, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (പേയ്മെന്റ് മോഡ്, നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ് റിപ്പോർട്ടിംഗ്) ചട്ടങ്ങൾ-2019 എന്നിവ സംബന്ധിച്ച് ലഭിച്ച സ്ഥിരീകരണം. മുൻകാലത്തോ/നിലവിലുള്ളതോ ആയ വിദേശ നിക്ഷേപം സംബന്ധിച്ച പ്രസക്തമായ രേഖകളുടെ പകർപ്പുകൾ

(ഡി) സ്ഥിര അക്കൗണ്ട് നമ്പറും, ഓഡിറ്റർ റിപ്പോർട്ടിനൊപ്പം ഏറ്റവും പുതിയ ഓഡിറ്റുചെയ്തതോ/ഓഡിറ്റ് ചെയ്യാത്തതോ ആയ ലാഭനഷ്ട പ്രസ്താവനയും ബാലൻസ് ഷീറ്റും.

(ii) നിലവിൽ 26% കവിയുന്ന ഓഹരി ഘടനയുള്ള സ്ഥാപനങ്ങൾ:

 (i) സമാനമായ വിശദാംശങ്ങൾ മന്ത്രാലയത്തിന് ഇന്ന് മുതൽ ഒരു മാസത്തിനുള്ളിൽ നൽകണം. കൂടാതെ 2021 ഒക്ടോബർ 15 നകം 26 ശതമാനത്തിലധികമുള്ള വിദേശ നിക്ഷേപം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും വേണം. അതിനു ശേഷം മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കാം.

(iii) രാജ്യത്ത് പുതുതായി വിദേശ നിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ഡി.പി.ഐ.ഐ.ടി.യുടെ വിദേശ നിക്ഷേപ പോർട്ടൽ വഴി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതാണ്.

(എ) ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയവും ഇത് സംബന്ധിച്ച 2019 ലെ ഡി.പി.ഐ.ഐ.ടി. പ്രസ്സ് നോട്ട് 4 ഉം (തീയതി 18.9.2019) ബാധകം

(ബി) ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്സ്) (ഭേദഗതി) ചട്ടങ്ങൾ, 2019 ലെ 5.12.2019 നു പുറത്തിറക്കിയ വിജ്ഞാപനം ബാധകം

(iv) ഓരോ സ്ഥാപനവും ഡയറക്ടർ ബോർഡിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും പൗരത്വ സംബന്ധിയായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരു വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ വിന്യസിക്കാൻ സാധ്യതയുള്ള- കരാർ അല്ലെങ്കിൽ കൺസൾട്ടൻസി അല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനുള്ള മറ്റേതെങ്കിലുംവിധത്തിലുള്ള നിയമനങ്ങൾ- വിദേശ ഉദ്യോഗസ്ഥർക്ക്കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി നേടേണ്ടതുണ്ട്. ഇവർക്ക് വേണ്ട അനുമതിക്ക് മന്ത്രാലയത്തിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും അപേക്ഷിച്ചിരിക്കണം. അനുമതി ലഭിച്ച ശേഷം മാത്രമേ വിദേശ ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടുള്ളു.

ചുവടെ ചേർത്തിട്ടുള്ള URL-ൽ പൊതു അറിയിപ്പ് ലഭ്യമാണ്:

https://mib.gov.in/sites/default/files/Public%20Notice%20%20regarding%20FDI%20Policy%20.pdf

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.